മ​ല​പ്പു​റ​ത്തെ തി​രി​ച്ച​ടി: ബി.​ജെ.​പി സം​സ്​​ഥാ​ന നേ​തൃ​യോ​ഗ​ത്തി​ൽ ക​ടു​ത്ത വി​മ​ർ​ശ​നം

പാലക്കാട്: ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ അശ്വമേധ ചരിതം കേരളത്തിൽ അന്യമാണെന്നതിന് മലപ്പുറം നൽകിയ സാക്ഷ്യപത്രം ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ പുതിയ ന്യായീകരണങ്ങൾക്ക് നിർബന്ധിതരാക്കി. കേരളത്തിൽ മോദി വിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടെന്നും മലപ്പുറത്ത് സംഘടനശേഷി വേണ്ടത്ര ഇല്ലെന്നുമുള്ള തുറന്നടിക്കലുകൾ ചൊവ്വാഴ്ച ആരംഭിച്ച ദ്വിദിന സംസ്ഥാന നേതൃസമ്മേളനാരംഭത്തിൽ തന്നെ ഉണ്ടായി. വ്യത്യസ്ത കാരണങ്ങളാൽ മലപ്പുറത്തെ ഹൈന്ദവ വോട്ടുകൾ വേണ്ട തോതിൽ പോൾ ചെയ്തില്ലെന്നതടക്കമുള്ള കണ്ടെത്തലുകളും പകൽ മുഴുവൻ നീണ്ട ചർച്ചയിൽ ഉണ്ടായെന്നാണ് സൂചന.

ഭുവനേശ്വറിൽ കഴിഞ്ഞ ദിവസം സമാപിച്ച പാർട്ടി ദേശീയ നിർവാഹക സമിതി യോഗത്തി‍െൻറ തുടർച്ചയായി എല്ലാ സംസ്ഥാനങ്ങളിലും നേതൃേയാഗങ്ങൾ ചേരുന്നുണ്ട്. ഇതിെൻറ ഭാഗമായാണ് കേരളത്തിലെ നേതൃയോഗം പാലക്കാട്ട് നടന്നത്. മലപ്പുറം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചേരിതിരിഞ്ഞ വിമർശനങ്ങളും കുറ്റപ്പെടുത്തലുകളുമായിരുന്നു കൂടുതൽ സമയവും.

കേരളത്തിൽ നിലനിൽക്കുന്ന മോദിവിരുദ്ധ വികാരമാണ് യു.ഡി.എഫി‍െൻറ വിജയത്തിന് പ്രധാന കാരണമെന്ന നിഗമനം മുതിർന്ന നേതാവ് ഒ. രാജഗോപാലാണ് വെളിപ്പെടുത്തിയത്. മലപ്പുറത്തെ സംഘടനശേഷിയില്ലായ്മ തോൽവിക്ക് കാരണമായെന്ന് സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരനും സമ്മതിച്ചു. സ്ഥാനാർഥി നിർണയത്തെച്ചൊല്ലി പത്രിക സമർപ്പണത്തിന് മുമ്പേ പാർട്ടിയിലുണ്ടായ ഭിന്നനിലപാടുകൾ യോഗത്തിൽ മറനീക്കി. മുൻ പ്രസിഡൻറ് വി. മുരളീധരനോട് ചേർന്നുനിൽക്കുന്ന വിഭാഗം കുറ്റപ്പെടുത്തലുകളുമായി മുൻപന്തിയിലുണ്ടായിരുന്നു.

മുൻ സംസ്ഥാന പ്രസിഡൻറുമാർ കൂടി ഉൾപ്പെട്ട കോർ കമ്മിറ്റി യോഗമാണ് രാവിലെ നടന്നത്. തുടർന്ന് സംസ്ഥാന ഭാരവാഹികൾ യോഗം ചേർന്നു. രണ്ട് യോഗങ്ങളിലും നേതൃത്വത്തിന് നേരെ കടുത്ത വിമർശനമുണ്ടായി. മണ്ഡലത്തിലെ യാഥാർഥ്യം മനസ്സിലാക്കാതെ കൊട്ടക്കണക്കിന് വോട്ട് ലഭിക്കുമെന്ന ചില നേതാക്കളുടെ തട്ടിവിടലുകൾ, അസംബ്ലി മണ്ഡലങ്ങളുടെ ചുമതല പരിചയസമ്പന്നരായ നേതാക്കളെ ഏൽപിക്കുന്നതിലെ വീഴ്ച, ചില നേതാക്കളെ ബോധപൂർവം അകറ്റി നിർത്തിയത്, ബീഫിനെ ചൊല്ലി അനവസരത്തിലുണ്ടായ ചർച്ചാവിവാദം എന്നിവയാണ് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന പ്രധാന വിമർശനങ്ങൾ. സംസ്ഥാന നേതൃത്വത്തിൽ ചില പ്രശ്നങ്ങളുണ്ടെന്നും അവ അടിയന്തരമായി പരിഹരിക്കണമെന്നും ഒ. രാജഗോപാൽ യോഗത്തിൽ വെട്ടിത്തുറന്ന് പറഞ്ഞു. സംഘടന തലത്തിലെ അഴിച്ചുപണിക്ക് മുന്നോടിയായാണ് ഈ കുറ്റപ്പെടുത്തലെന്ന് വ്യാഖ്യാനിക്കപ്പെടുന്നു.

അതേസമയം, മലപ്പുറത്ത് പ്രചാരണ രംഗത്ത് വീഴ്ച സംഭവിച്ചില്ലെന്ന വിലയിരുത്തലാണ് യോഗാവസാനത്തിൽ ഉണ്ടായതത്രെ. ആകെയുള്ള 1,179 ബൂത്തുകളിൽ 600ൽ മാത്രം കാര്യമായ സംഘടനശേഷിയുള്ള പശ്ചാത്തലത്തിൽ മുൻപ്രകടനം ആവർത്തിക്കുകയും ഏതാണ്ട് 1000 വോട്ട് വർധിക്കുകയും ചെയ്തത് കാണാതിരിക്കാനാവില്ലെന്ന അഭിപ്രായങ്ങളും യോഗത്തിലുണ്ടായി. ഇരുമുന്നണികളും ഹൈന്ദവ നേതാക്കളെ തെരഞ്ഞുപിടിച്ച് മണ്ഡലത്തിൽ നിരന്തരം പ്രചാരണത്തിന് ഇറക്കിയെന്നും വിലയിരുത്തലുണ്ടായി.

ബി.ജെ.പിയിൽ ഭിന്നതയില്ല -–കുമ്മനം
പാലക്കാട്: മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ബി.ജെ.പിയിൽ ഭിന്നത ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ. സംഘടനതലത്തിൽ മലപ്പുറത്ത് ദൗർബല്യമുണ്ടായിരുന്നു. കാര്യമായ സ്വാധീനശേഷി ഇല്ലാതിരുന്നത് പ്രശ്നം സൃഷ്ടിച്ചു. എന്നിട്ടും വോട്ട് കുറഞ്ഞില്ലെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മോദി വിരുദ്ധ വികാരം പ്രശ്നമായി–ഒ. രാജഗോപാൽ
പാലക്കാട്: കേരളത്തിൽ നിലനിൽക്കുന്ന മോദി വിരുദ്ധ വികാരം മലപ്പുറത്ത് യു.ഡി.എഫി‍െൻറ വിജയത്തിന് കാരണമായെന്ന് ബി.ജെ.പി നേതാവ് ഒ. രാജഗോപാൽ. പി.കെ. കുഞ്ഞാലിക്കുട്ടി നേടിയ വിജയത്തിൽ അസ്വഭാവികമായി ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ ദ്വിദിന നേതൃയോഗത്തിനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

 

Tags:    
News Summary - malappuram election failiure: bjp critisize to kummanam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.