കേരള കോൺഗ്രസ്​ തർക്കം: രണ്ടുദിവസം കാക്കാൻ ജോസഫിനോട് ഉമ്മൻ ചാണ്ടി

കോട്ടയം: ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തെച്ചൊല്ലിയുള്ള കേരള കോണ്‍ഗ്രസുകളുടെ തര്‍ക്കം പരിഹരിക്കാന്‍ രണ്ടുദിവസം കൂടി ആവശ്യപ്പെട്ട് യു.ഡി.എഫ് നേതൃത്വം. ബുധനാഴ്ച വരെ കാത്തിരിക്കാന്‍ പി.ജെ. ജോസഫിനോട് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. ജോസ് കെ. മാണിയെ അനുനയിപ്പിക്കാനുള്ള അവസാനവട്ട ചർച്ചകൾക്കായാണ് രണ്ടുദിവസം ആവശ്യ​െപ്പട്ടത്. 

അടുത്ത ദിവസംതന്നെ ജോസ് കെ. മാണിയുമായി ഉമ്മൻ ചാണ്ടി ചർച്ച നടത്തും. രണ്ടുദിവസം ക്ഷമയോടെ കാത്തിരിക്കുമെന്ന് േജാസഫ് പക്ഷത്തെ മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു. കേരള കോൺഗ്രസി​െൻറ ആത്മാഭിമാനം പണയപ്പെടുത്തിയുള്ള ഒരു ഒത്തുതീർപ്പിനും തങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിയും യു.ഡി.എഫിലെ മുതിർന്ന നേതാക്കളും നടത്തുന്ന ചർച്ചയിൽ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്ന വിശ്വാസത്തിലാണ് ജോസഫ് പക്ഷം. 

തിങ്കളാഴ്ച മൂന്നിനകം തീരുമാനം അറിയിച്ചില്ലെങ്കില്‍ കടുത്ത തീരുമാനമെടുക്കുമെന്നായിരുന്നു ജോസഫി​െൻറ മുന്നറിയിപ്പ്. സെബാസ്​റ്റ്യൻ കുളത്തുങ്കൽ പ്രസിഡൻറ് സ്ഥാനം ഒഴിയുന്നിെല്ലങ്കിൽ അവിശ്വാസവുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ് ജോസഫ് പക്ഷം. 

മകളുടെ വിവാഹനിശ്ചയ ചടങ്ങുമായി ബന്ധപ്പെട്ട് ജോസ് കെ. മാണി തിരക്കിലാണെന്നും അതിനാൽ പ്രശ്നപരിഹാരത്തിന് രണ്ടുദിവസം കൂടി വേണമെന്നും ഉമ്മൻ ചാണ്ടി ജോസഫി​േനാട് ആവശ്യ​െപ്പട്ടിരുന്നു.

Tags:    
News Summary - Kerala congress m Oommen chandy -Politics News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.