കോഴിക്കോട്: പാർട്ടിയെ പ്രതിരോധത്തിലാക്കി വിവാദ പ്രസ്താവന നടത്തുകയും തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുമെന്നും പ്രഖ്യാപിച്ച നേതാക്കൾക്കെതിരെ അച്ചടക്ക നടപടിയെടുത്ത് ലോക് താന്ത്രിക് ജനതാദൾ. കോഴിക്കോട് ജില്ല പ്രസിഡൻറ് മനയത്ത് ചന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗവും ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡൻറുമായ സലീം മടവൂർ എന്നിവരെയാണ് പാർട്ടി താക്കീതു ചെയ്തത്.
വെള്ളിയാഴ്ച ചേർന്ന പാർട്ടി സെക്രേട്ടറിയറ്റ് യോഗം സലീം മടവൂരിന് അടുത്ത മൂന്ന് സംസ്ഥാന കമ്മിറ്റി യോഗത്തിൽ പെങ്കടുക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തുകയും മനയത്ത് ചന്ദ്രനെ താക്കീത് ചെയ്യാനും തീരുമാനിക്കുകയായിരുന്നു. പിന്നീട് ചേർന്ന സംസ്ഥാന കമ്മിറ്റിയോഗം സലീം മടവൂരിനെതിരായ നടപടിയും താക്കീതിൽ ഒതുക്കുകയായിരുന്നു.
എം.പി. വീരേന്ദ്രകുമാർ എം.പി, മകനും സംസ്ഥാന പ്രസിഡൻറുമായ എം.വി. ശ്രേയാംസ്കുമാർ എന്നിവർക്കെതിരെ പരസ്യ പ്രസ്താവന നടത്തിയതിനാണ് സലീമിനെതിരെ നടപടി. വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി പി. ജയരാജനെക്കുറിച്ച് വിവാദ പ്രസ്താവന നടത്തിയതിനാണ് മനയത്തിെനതിരെ നടപടി.
സ്വാർഥ താല്പര്യത്തിനായി എം.പി. വീരേന്ദ്രകുമാറും മകനും പാര്‍ട്ടിക്ക് മത്സരിക്കാനുള്ള അവസരം ഇല്ലാതാക്കിയെന്നും മകന് മത്സരിക്കാന്‍ പറ്റില്ലെങ്കില്‍ പാര്‍ട്ടിക്ക് സീറ്റ് വേണ്ടെന്ന നിലപാടാണ് വീരേന്ദ്രകുമാര്‍ സ്വീകരിച്ചതെന്നും തെരഞ്ഞെടുപ്പ് വേളയിൽ സലീം മടവൂർ േഫസ്ബുക്ക് പോസ്റ്റിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.