തിരുവനന്തപുരം: വധക്കേസില്‍ വിചാരണ നേരിടേണ്ട എം.എം. മണി മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയല്ളെന്ന് കേന്ദ്രനേതൃത്വത്തെ ഓര്‍മിപ്പിക്കുന്ന വി.എസ്. അച്യുതാനന്ദന്‍െറ ലക്ഷ്യം മുഖ്യമന്ത്രി. മണിയുടെ മന്ത്രിസ്ഥാനത്തെക്കാള്‍ എസ്.എന്‍.സി- ലാവലിന്‍ കേസില്‍ സി.ബി.ഐ ഹരജിയില്‍ ജനുവരി നാലിന് ആരംഭിക്കുന്ന വാദം കേള്‍ക്കലാണ് വി.എസിന്‍െറ ലക്ഷ്യം. തന്‍െറ കത്തിലൂടെ കേന്ദ്രനേതൃത്വത്തെ സമ്മര്‍ദത്തിലാഴ്ത്താമെന്നും അദ്ദേഹം കണക്കുകൂട്ടുന്നു.
മണിയുടെ രാജി ആവശ്യത്തില്‍ സി.പി.എം കേന്ദ്ര-സംസ്ഥാന നേതൃത്വത്തില്‍നിന്ന് അനുകൂല നിലപാടുണ്ടാവുക എളുപ്പമല്ളെന്നത് വി.എസും തിരിച്ചറിയുന്നു. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് മണിക്കെതിരായ കേസെന്ന നിലപാടിലാണ് സി.പി.എം. ഇ.പി. ജയരാജന് പിന്നാലെ രണ്ടാമതൊരു മന്ത്രിയുടെ രാജിയുടെ ആഘാതംകൂടി താങ്ങാന്‍ സര്‍ക്കാറിനും സി.പി.എമ്മിനുമാവുകയുമില്ല.
മണിയെ മന്ത്രിയാക്കുമ്പോള്‍ കേസില്‍ വിചാരണ നേരിടേണ്ടിവന്നേക്കാമെന്ന മുന്‍കരുതല്‍ എടുത്തില്ളെന്ന അഭിപ്രായം കേന്ദ്രനേതൃത്വത്തിനുണ്ട്. ഈ ജാഗ്രതക്കുറവ് കേന്ദ്രനേതൃത്വത്തെ ധരിപ്പിക്കുകയാണ് വി.എസ്. ഇക്കാര്യത്തില്‍ മണിയുടെ പ്രസ്താവന സ്വയം വിനാശകരമാവുമെന്നും അദ്ദേഹം കരുതുന്നു. ജനുവരി ആദ്യവാരം കേന്ദ്ര കമ്മിറ്റി തിരുവനന്തപുരത്ത് ചേരുന്നുമുണ്ട്.
വിചാരണ നേരിടുന്നവര്‍ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ തുടരാന്‍ പാടില്ളെന്ന 2009 ഫെബ്രുവരി 14 ലെ പി.ബി പ്രസ്താവനയാണ് വി.എസിന്‍െറ ആയുധം. ഇതുവഴി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയെ ആണെന്ന് സംസ്ഥാന നേതൃത്വം കരുതുന്നു. ലാവലിന്‍ കേസില്‍ പിണറായി സി.പി.എം സംസ്ഥാന സെക്രട്ടറിസ്ഥാനം ഒഴിയേണ്ടതില്ളെന്ന് തീരുമാനിച്ച പി.ബി, അദ്ദേഹം മന്ത്രിപദവിയോ മറ്റോ വഹിച്ചിരുന്നെങ്കില്‍ രാജിവെക്കുമായിരുന്നെന്നും വ്യക്തമാക്കിയിരുന്നു. തന്‍െറ പി.ബി അംഗത്വംപോലും നഷ്ടമാക്കുന്നതായിരുന്നു പാര്‍ട്ടിക്കുള്ളിലെ വി.എസിന്‍െറ ലാവലിന്‍ പോരാട്ടം. ആറുവര്‍ഷത്തിനൊടുവില്‍ പിണറായി വിജയന് എതിരായ അവസാന അവസരമാണ് ലാവലിന്‍ കേസിലൂടെ വി.എസ് കാണുന്നത്. മുഖ്യമന്ത്രിയായി പാര്‍ട്ടിയിലും മുന്നണിയിലും സര്‍വശക്തനാണ് പിണറായി ഇന്ന്. ലാവലിന്‍ കേസില്‍ തിരിച്ചടി ഉണ്ടായാല്‍ മുഖ്യമന്ത്രിസ്ഥാനത്ത് തുടരുക അസാധ്യമാക്കുക എന്ന ലക്ഷ്യസാധ്യതയാണ് പഴയ പി.ബി പ്രസ്താവന ഓര്‍മിപ്പിച്ചതിലൂടെ തേടുന്നതും. ഇതില്‍നിന്ന് തലയൂരുക എളുപ്പമല്ളെന്ന് കേന്ദ്രനേതൃത്വത്തിനും അറിയാം. ഒരു വെടിക്ക് രണ്ടുപക്ഷിയെന്ന വി.എസിന്‍െറ തന്ത്രത്തിന് നേതൃത്വം എത്രത്തോളം വഴങ്ങുമെന്നതാവും നിര്‍ണായകമാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.