തിരുവനന്തപുരം: നേതൃത്വത്തെ വെട്ടിലാക്കിയ വിവാദവിഷയങ്ങള്‍ തൊടാതെ ഇ.പി. ജയരാജന്‍ കൂടി പങ്കെടുത്ത സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. നവംബര്‍ 20 ലെ സെക്രട്ടേറിയറ്റില്‍ നിന്ന് ഇറങ്ങിപ്പോയും പ്രത്യേക നിയമസഭാസമ്മേളനത്തിലും എം.എം. മണിയുടെ സത്യപ്രതിജ്ഞാചടങ്ങിലും പങ്കെടുക്കാതെയും നേതൃത്വത്തോട് പ്രതിഷേധിച്ച ജയരാജന്‍ വ്യാഴാഴ്ച രാവിലെയാണ് തലസ്ഥാനത്തത്തെിയത്. യോഗത്തില്‍ പങ്കെടുത്തശേഷം വൈകീട്ടുതന്നെ കണ്ണൂരിലേക്ക് മടങ്ങി. വെള്ളിയാഴ്ച കണ്ണൂരില്‍ ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന കൂത്തുപറമ്പ് ദിനത്തില്‍ പങ്കെടുത്ത് വീണ്ടും സജീവ പാര്‍ട്ടിപ്രവര്‍ത്തനത്തിലേക്കിറങ്ങുമെന്നാണ് സൂചന. വിവാദവിഷയങ്ങളൊന്നും യോഗത്തിന്‍െറ അജണ്ടയില്‍ ഉള്‍പ്പെടുത്താതിരുന്ന നേതൃത്വം മാധ്യമവിചാരണക്കടക്കമുള്ള അവസരം അടയ്ക്കുകയും ചെയ്തു. നോട്ട് പ്രതിസന്ധി, സഹകരണമേഖല നേരിടുന്ന ദുരിതം തുടങ്ങിയ വിഷയങ്ങളിലായിരുന്നു ചര്‍ച്ച.
ജയരാജനെ കൂടുതല്‍ പ്രകോപിപ്പിക്കേണ്ടതില്ളെന്ന നിലപാടിലാണ് സി.പി.എം നേതൃത്വം. അദ്ദേഹം നിയമസഭാസമ്മേളനത്തിലും മണിയുടെ സത്യപ്രതിജ്ഞാചടങ്ങിലും പങ്കെടുക്കാതിരുന്നതില്‍ അസ്വാഭാവികതയില്ളെന്ന നിലപാടാണ് അവര്‍ക്ക്. ഒരു യോഗത്തില്‍ നിന്ന് അസൗകര്യങ്ങള്‍ മൂലം മാറിനില്‍ക്കുന്നത് സ്വാഭാവികവുമാണ്. വ്യാഴാഴ്ചത്തെ യോഗത്തില്‍ ജയരാജന്‍ പങ്കെടുത്തതോടെ മാധ്യമആക്ഷേപങ്ങളുടെ മുനയൊടിക്കാനാകുമെന്നും നേതൃത്വം ആശ്വസിക്കുന്നു. പാര്‍ട്ടിപ്രവര്‍ത്തനത്തില്‍ സജീവമാകണമെന്ന് മുതിര്‍ന്ന നേതാക്കളടക്കം ആവശ്യപ്പെട്ടിരുന്നു. മാറിനില്‍ക്കുന്നത് പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കാന്‍ ഇടയാക്കുമെന്നും അവര്‍ ധരിപ്പിച്ചു. മാധ്യമങ്ങളുടെ വെട്ടില്‍ വീഴരുതെന്ന സന്ദേശം ഉള്‍ക്കൊണ്ടാണ് മണിക്കും മൊയ്തീനും അഭിവാദ്യം അര്‍പ്പിച്ചെന്ന് വെളിപ്പെടുത്തി കഴിഞ്ഞദിവസം അദ്ദേഹം മാധ്യമങ്ങള്‍ക്കെതിരെ രംഗത്തുവന്നത്. താനും കൂടി പങ്കെടുത്ത യോഗത്തിലാണ് തന്‍െറ രാജി തീരുമാനമുണ്ടായതെന്നും അതില്‍ വ്യക്തമാക്കി. വ്യാഴാഴ്ച വിവാദവിഷയം ഒഴിവാക്കിയ നേതൃത്വം ഇത് ജനുവരിയിലെ കേന്ദ്രകമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യും.
നോട്ട്നിരോധത്തില്‍ ജനങ്ങളുടെ ദുരിതം ദിവസംതോറും വര്‍ധിക്കുകയും സര്‍വകക്ഷിസംഘത്തിന് പ്രധാനമന്ത്രിയുടെ ഓഫിസ് അനുമതി നിഷേധിക്കുകയും ചെയ്ത സാഹചര്യത്തില്‍ വിഷയത്തില്‍ ശക്തമായി ഇടപെടണമെന്ന അഭിപ്രായമാണ് സെക്രട്ടേറിയറ്റില്‍ ഉയര്‍ന്നത്. സെക്രട്ടേറിയറ്റ് യോഗത്തിനിടെതന്നെ സി.പി.ഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷി നേതൃത്വവുമായി ഫോണില്‍ കൂടിയാലോചന നടത്തുകയും ചെയ്തു. തുടര്‍ന്നാണ് ഹര്‍ത്താല്‍ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. രാജ്യത്തുതന്നെ സഹകരണ പ്രസ്ഥാനം ഏറ്റവും ശക്തമായ കേരളത്തില്‍ പ്രതിഷേധമുറകളിലേക്ക് കടക്കാതിരിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന അഭിപ്രായമായിരുന്നു നേതാക്കള്‍ക്ക്. കൊല്ലം ഏരൂര്‍ രാമഭദ്രന്‍ കൊലക്കേസില്‍ സി.പി.എം നേതാക്കളെ സി.ബി.ഐ അറസ്റ്റ് ചെയ്ത സംഭവത്തില്‍ നിയമസഹായം നല്‍കാനും തീരുമാനിച്ചു. ഇക്കാര്യങ്ങള്‍ സി.പി.എം കൊല്ലം ജില്ലകമ്മിറ്റി നിര്‍വഹിക്കും. ഫസല്‍ വധക്കേസില്‍ ആര്‍.എസ്.എസിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയുള്ള മൊഴി പുറത്തുവന്നതോടെ പ്രതിരോധത്തിലായ സംഘ്പരിവാര്‍ സി.ബി.ഐയെ രാഷ്ട്രീയപ്രതികാരത്തിന് ഉപയോഗിക്കുകയാണെന്നും യോഗം വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.