സെക്ര​േട്ടറിയറ്റ് കേന്ദ്രമാക്കി കറുത്ത ലോകം പ്രവർത്തിക്കുന്നു-കുമ്മനം

കൊല്ലം: സ്വര്‍ണക്കടത്ത്​ കേസില്‍ അന്താരാഷ്​ട്ര ബന്ധങ്ങളുണ്ടെന്നും വിധ്വംസക-ഭീകരവാദശക്തികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ബി.ജെ.പി നേതാവ്​ കുമ്മനം രാജശേഖരൻ. സെക്ര​േട്ടറിയറ്റ് കേന്ദ്രമാക്കി കറുത്ത ലോകം തന്നെ പ്രവർത്തിക്കുന്നു. രാഷ്​ട്രീയക്കാരും ഉദ്യോഗസ്ഥരും കള്ളക്കടത്ത് മാഫിയയും അംഗങ്ങളായ ഈ വലിയ ചങ്ങലയുടെ ചെറിയ കണ്ണികളാണ് സ്വപ്‌ന സുരേഷും മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി ​ശിവശങ്കറുമെന്ന്​ അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. സ്വപ്ന സംസ്ഥാന സര്‍ക്കാറി​​െൻറ സംരക്ഷണവലയത്തിലാണ്​. 

സ്വര്‍ണക്കടത്ത്​ കേസ് നിസാരവത്​കരിച്ച് രാജ്യസുരക്ഷയെ വെല്ലുവിളിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയുടേത്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വിവിധ സമരപരിപാടികളുമായി മുന്നോട്ട് പോകും. ​െപാലീസിനെ സര്‍ക്കാര്‍ തളച്ചിട്ടിരിക്കുകയാണ്. സ്വപ്നയെ കണ്ടെത്താത്തതിന് കാരണമിതാണ്. ഇന്നലെ ശബ​്​ദരേഖ പുറത്തുവിട്ട സ്വപ്‌ന നാളെ വാർത്തസമ്മേളനം നടത്തിയാലും അതിശയിക്കാനില്ലെന്ന് കുമ്മനം പറഞ്ഞു. ബി.ജെ.പി ജില്ല പ്രസിഡൻറ്​ ബി.ബി. ഗോപകുമാറും പ​െങ്കടുത്തു
 

Tags:    
News Summary - Kummanam Rajasekharan about gold smuggling -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.