കെ.എസ്​.യുവിൽ എ ഗ്രൂപ്പിന്​ ആധിപത്യം; കെ.എം. അഭിജിത്ത്​ സംസ്​ഥാന പ്രസിഡൻറ്​


തിരുവനന്തപുരം: കെ.എസ്.യുവിൽ എ ഗ്രൂപ്പിന് ആധിപത്യം. സംസ്ഥാന പ്രസിഡൻറായി എ ഗ്രൂപ്പിലെ കെ.എം. അഭിജിത്ത് തെരഞ്ഞെടുക്കപ്പെട്ടു. െഎ ഗ്രൂപ്പിലെ വി.പി അബ്ദുൽ റഷീദിനെ 798 നെതിരെ 2774 വോട്ടുകൾ നേടിയാണ് കോഴിക്കോട് സ്വദേശിയായ അഭിജിത് തെരഞ്ഞെടുക്കപ്പെട്ടത്. കോഴിക്കോട് ദേവഗിരി സ​െൻറ് ജോസഫ് കോളജ് ബിരുദാനന്തര ബിരുദ വിദ്യാർഥിയായ അഭിജിത്ത് നിലവിൽ കെ.എസ്.യു സംസ്ഥാന സെക്രട്ടറിയാണ്. കോഴിക്കോട് സർവകലാശാല യൂനിയൻ മുൻചെയർമാനും ആണ്. 14 ജില്ല പ്രസിഡൻറുമാരിൽ 11ഉം എ ഗ്രൂപ് നേടി. വി.പി അബ്ദുൽറഷീദ്, എസ്.റിങ്കു, ജഷീർ, സ്നേഹ ആർ. നായർ, നിഖിൽ, ശ്രീല എന്നിവർ വൈസ് പ്രസിഡൻറുമാരായി. ഇവരെല്ലാം െഎ ഗ്രൂപ്പിൽനിന്നാണ്.

14 ജനറല്‍ സെക്രട്ടറിമാരിൽ അഞ്ചെണ്ണം എ ഗ്രൂപ്പും എെട്ടണ്ണം െഎ ഗ്രൂപ്പും സ്വന്തമാക്കി. നബീൽ നൗഷാദ്, സുഹൈൽ അൻസാരി, പവിജ പദ്മൻ, അജ്മൽ എ.എ, അനൂപ് ഇട്ടൻ, റോഷൻ. ആർ, മനീഷ്, അതുൽ വി.കെ എന്നിവർ െഎ ഗ്രൂപ്പിൽനിന്ന് സുബിൻ മാത്യു, പി. റംഷാദ്, അഖിൽ രാജ്, സി. ജോബി , ബി.ആർ രാഹുൽ മാട്ടത്തിൽ എന്നിവർ എ ഗ്രൂപ്പിൽനിന്നും ജനറൽ സെക്രട്ടറിമാരായി. വനിതകൾക്ക് സംവരണം െചയ്ത സീറ്റിൽ നിശ്ചിത വോട്ട് ആർക്കും ലഭിക്കാത്തതിനാൽ ഒഴിച്ചിട്ടു. 15 സെക്രട്ടറിമാരിൽ ഒമ്പതെണ്ണം എ ഗ്രൂപ്പും ആറെണ്ണം െഎ ഗ്രൂപ്പും സ്വന്തമാക്കി. സി.എം മുനീർ, അനു അന്ന ജേക്കബ്, രാംലാൽ, ആദർശ് ഭാർഗവൻ, പി.എച്ച് അസ്ലം, ബാഹുൽ കൃഷ്ണ, എറിക് സ്റ്റീഫൻ, ലയണൽ മാത്യു, മാത്യു കെ. ജോൺ എന്നിവർ എ ഗ്രൂപ്പിൽനിന്നും ടിനു പ്രേം, എം.കെ വരുൺ, അഭിറാം, അനുലോനച്ചൻ, അരുൺ രാജേന്ദ്രൻ, മേഘ എന്നിവർ െഎ ഗ്രൂപ്പിൽനിന്നും സെക്രട്ടറിമാരായി. ദേശീയ സമിതിയിലെ നാല് ഒഴിവുകളിൽ മൂന്നെണ്ണമാണ്  തെരഞ്ഞെടുപ്പിലൂടെ നികത്തിയത്. ഒന്ന് ഒഴിഞ്ഞുകിടക്കുകയാണ്. മൂന്നിൽ രണ്ടെണ്ണം എ ഗ്രൂപ്പിനും ഒന്ന് െഎ ഗ്രൂപ്പിനുമാണ്. 

നേരത്തേ വോെട്ടടുപ്പ് പൂർത്തീകരിെച്ചങ്കിലും വോെട്ടണ്ണൽ നടക്കാതിരുന്ന പത്തനംതിട്ട, ഇടുക്കി, കണ്ണൂർ ജില്ലകമ്മിറ്റികളിലേക്കുള്ള വേെട്ടണ്ണലും ശനിയാഴ്ച നടന്നു. ഇതിൽ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ പ്രസിഡൻറ് സ്ഥാനം എ ഗ്രൂപ്പും കണ്ണൂരിൽ എ ഗ്രൂപ്പി​െൻറ പിന്തുണയോടെ മത്സരിച്ച കെ. സുധാകരൻ പക്ഷവും പ്രസിഡൻറ് സ്ഥാനം സ്വന്തമാക്കി. എ ഗ്രൂപ്പിലെ ടോണി തോമസ് ഇടുക്കിയിലും അൻസർ മുഹമ്മദ് പത്തനംതിട്ടയിലും ജില്ലാ പ്രസിഡൻറുമാരായി. കണ്ണൂരിൽ െഎ ഗ്രൂപ്പിൽ കെ. സുധാകരൻ അനുകൂലിയായ മുഹമ്മദ് ഷമ്മാസ് ആണ് പുതിയ ജില്ല പ്രസിഡൻറ്. 

14 ജില്ലകളിൽ 11 ഇടങ്ങളിലും എ ഗ്രൂപ്പിനാണ് പ്രസിഡൻറ് സ്ഥാനം. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ ജില്ലകളിൽ മാത്രമാണ് െഎ ഗ്രൂപ്പിന് സാേങ്കതികമായെങ്കിലും പ്രസിഡൻറ് സ്ഥാനം നേടാനായത്. കൊല്ലത്ത് െഎ ഗ്രൂപ്പി​െൻറ ഒൗദ്യോഗിക സ്ഥാനാർഥിെയ പിന്തള്ളി കെ. മുരളീധര​െൻറ അനുകൂലിയും കണ്ണൂരിൽ എ ഗ്രൂപ്പി​െൻറ പിന്തുണയോടെ കെ. സുധാകരൻ അനുകൂലിയും ആണ് പ്രസിഡൻറുമാരായി തെരഞ്ഞെടുക്കപ്പെട്ടത്.

Tags:    
News Summary - KSU

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.