കെ.​എ​സ്.​യു:  ര​ണ്ട്​ ജി​ല്ല​ക​ളി​ൽ​  കൂ​ടി എ ​ഗ്രൂ​പ്പി​ന്​  പ്ര​സി​ഡ​ൻ​റ്​ സ്​​ഥാ​നം


തിരുവനന്തപുരം: കെ.എസ്.യു സംഘടന തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച സമാപിക്കും. വ്യാഴാഴ്ച തെരഞ്ഞെടുപ്പ് നടന്ന മൂന്ന് ജില്ലകളിൽ രണ്ടിടങ്ങളിൽ പ്രസിഡൻറ് സ്ഥാനം എ വിഭാഗം സ്വന്തമാക്കി. ഇന്നലെ തെരഞ്ഞെടുപ്പ് നടന്ന മലപ്പുറം, പാലക്കാട് ജില്ലകളിലെ പ്രസിഡൻറ് സ്ഥാനം എ ഗ്രൂപ് സ്വന്തമാക്കിയേപ്പാൾ തിരുവനന്തപുരത്ത് െഎ ഗ്രൂപ് അട്ടിമറിവിജയം നേടി. മൂന്നിടത്തും ഇന്നലെ നടന്ന തെരഞ്ഞെടുപ്പ് ഏറെക്കുറെ സമാധാനപരമായിരുന്നു. തെരഞ്ഞെടുപ്പി​െൻറ അവസാനദിവസമായ ഇന്ന് കോഴിക്കോട്, തൃശൂര്‍ ജില്ലകളിൽ വോെട്ടടുപ്പ് നടക്കും. ജില്ല കമ്മിറ്റിക്കൊപ്പം തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാന കമ്മിറ്റിയിലേക്കുള്ള വോട്ടുകൾ ശനിയാഴ്ച എണ്ണും. രാവിലെ പത്തുമുതല്‍ കെ.പി.സി.സി ആസ്ഥാനത്താണ് വോട്ടെണ്ണൽ. ദേശീയസമിതിയിലേക്കുള്ള നാല് പ്രതിനിധികളുടെ വോട്ടുകളും വിവിധകാരണങ്ങളാൽ വോെട്ടണ്ണൽ നടത്താൻ സാധിക്കാതിരുന്ന ജില്ലകളിലെ വോട്ടുകളും ഇതോടൊപ്പം കെ.പി.സി.സി ആസ്ഥാനത്താണ് എണ്ണുന്നത്. പ്രസിഡൻറിന് പുറമെ ആറ് വൈസ് പ്രസിഡൻറുമാര്‍,14 ജന.സെക്രട്ടറിമാര്‍, 15 സെക്രട്ടറിമാര്‍ എന്നിവരെയും നാല് ദേശീയ പ്രതിനിധികളെയുമാണ് തെരഞ്ഞെടുക്കുന്നത്.

Tags:    
News Summary - ksu election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.