കെ.എസ്.യു സംഘടന തെരഞ്ഞെടുപ്പ് ജനുവരി പതിനഞ്ചോടെ

തിരുവനന്തപുരം: കെ.എസ്.യു സംഘടനതെരഞ്ഞെടുപ്പ് ജനുവരി പതിനഞ്ചോടെ. സംസ്ഥാന, ജില്ല, ബ്ളോക്ക് കമ്മിറ്റികളിലേക്ക് ഒരുമിച്ചായിരിക്കും തെരഞ്ഞെടുപ്പ്. ഇതുസംബന്ധിച്ച ഒൗദ്യോഗികപ്രഖ്യാപനം ഉടനുണ്ടാകും. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി യൂനിറ്റ്തലത്തില്‍ നിന്ന് ആരംഭിക്കുന്നതിനുപകരം മുകള്‍തട്ടിലാണ് ആദ്യ തെരഞ്ഞെടുപ്പ്. ഒരാള്‍ക്ക് ഒരു വോട്ടെന്ന കഴിഞ്ഞകാല വോട്ടിങ് രീതിക്കും ഇത്തവണ മാറ്റമുണ്ട്. സാധാരണ അംഗങ്ങള്‍ക്ക് വോട്ടവകാശം ഇല്ല. പകരം 10 സാധാരണ അംഗങ്ങളെ ചേര്‍ത്ത് സജീവ അംഗത്വം നേടിയവര്‍ക്കാണ് വോട്ടവകാശം.

സ്ഥാനകമ്മിറ്റിയില്‍ പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി, സെക്രട്ടറി എന്നീ പദവികളിലേക്കും ഒന്നുവീതം വോട്ടുകള്‍ രേഖപ്പെടുത്താം. കൂടാതെ ദേശീയസമിതിയിലേക്കുള്ള ഒരംഗത്തെയും തെരഞ്ഞെടുക്കും. സംസ്ഥാനസമിതിക്കുപുറമേ ജില്ലകമ്മിറ്റിയിലെ പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി, സെക്രട്ടറി തുടങ്ങിയ പദവികളിലേക്കും ബ്ളോക്ക് കമ്മിറ്റിയിലെ പ്രസിഡന്‍റ് സ്ഥാനത്തേക്കും സജീവഅംഗങ്ങള്‍ക്ക് ഇതോടൊപ്പം വോട്ട് രേഖപ്പെടുത്താം. അതായത് ഒരു സജീവഅംഗത്തിന് വിവിധ തലങ്ങളിലായി എട്ട് പേര്‍ക്ക് വോട്ട് ചെയ്യാന്‍ ഇത്തവണ അവസരമുണ്ടാകും.

ഗ്രൂപ്പുകള്‍ ഇതിനകം കെ.എസ്.യു തെരഞ്ഞെടുപ്പിനുള്ള അണിയറ ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഡി.സി.സി അധ്യക്ഷനിയമനവുമായി ബന്ധപ്പെട്ട് ഗ്രൂപ്പുകള്‍ക്കിടയില്‍ അകല്‍ച്ച വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ സമവായസാധ്യത തല്‍ക്കാലം അടഞ്ഞിരിക്കുകയാണ്. കെ.എസ്.യു കണ്ണൂര്‍ ജില്ലസെക്രട്ടറിയായിരുന്ന അബ്ദുല്‍ റഷീദിനെ സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കാനാണ് ഐ ഗ്രൂപ്പിലെ ധാരണ. അതേസമയം, എ ഗ്രൂപ് ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുത്തിട്ടില്ല.

Tags:    
News Summary - ksu election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.