തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭ മണ്ഡലങ്ങളിലെ അന്തിമ പോരാട്ട ചിത്രം തെളിഞ്ഞപ്പോൾ 35 സ്ഥാനാർഥികൾ രംഗത്ത്. ഏറ്റവും കൂടുതൽ സ്ഥനാർഥികൾ എറണാകുളത്താണ് -ഒമ്പത്. കുറവ് കോന്നിയിലാണ് -അഞ്ച് പേർ. വട്ടിയൂർക്കാവ് -എട്ട്, അരൂർ -ആറ്, മഞ്ചേശ്വരം -ഏഴ് എന്നിങ്ങനെയാണ് ഉപതെരെഞ്ഞടുപ്പ് നടക്കുന്ന മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ. അരൂരിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് റിബൽ മത്സര രംഗത്ത് തുടരുേമ്പാൾ മഞ്ചേശ്വരത്ത് ലീഗ് വിമതൻ പിൻവലിച്ചു. പലയിടത്തും മുന്നണി സ്ഥാനാർഥികൾക്ക് അപരന്മാർ മത്സരരംഗത്ത് ഉറച്ചുനിൽക്കുന്നു.
വോെട്ടടുപ്പിന് 18 ദിവസം മാത്രം ശേഷിക്കെ പ്രചാരണം ശക്തിപ്പെട്ടു. വരുംദിവസങ്ങളിൽ സ്ഥാനാർഥികളുെട മണ്ഡല പര്യടനം ആരംഭിക്കും. പാർട്ടികൾ താഴെതട്ടിൽ വീട് കയറി വോട്ട് ചോദിക്കാനും അഭ്യർഥനകൾ നൽകാനും ആരംഭിച്ചു. മണ്ഡലം കൺവെൻഷനുകൾ ഏറെക്കുറെ പൂർത്തിയായി. വാർഡ് തലത്തിൽ തന്നെ നേതാക്കൾക്ക് ചുമതല നൽകി ശക്തമായ പ്രചാരണമാകും നടക്കുക. സർക്കാറിെൻറ വികസനനേട്ടങ്ങളും നിലപാടുമായിരിക്കും ഇടതുമുന്നണി ഉയർത്തുക. സർക്കാറിെൻറ വീഴ്ചകളും ആരോപണങ്ങളും ശബരിമല അടക്കം വിഷയങ്ങളും പ്രതിപക്ഷവും ഉന്നയിക്കുന്നു. മണ്ഡലങ്ങൾ ഉഴുതുമറിക്കാൻ സംസ്ഥാന നേതാക്കളുടെ നിര തന്നെ വരുംദിവസങ്ങളിൽ പര്യടനം നടത്തും.
21നാണ് വോെട്ടടുപ്പ്. 19ന് വൈകുന്നേരം ആറിന് പരസ്യപ്രചാരണം സമാപിക്കും. 24നാണ് വോെട്ടണ്ണൽ. വട്ടിയൂർക്കാവിൽ യു.ഡി.എഫിനും ബി.ജെ.പിക്കും അപരന്മാർ. യു.ഡി.എഫിലെ കെ. മോഹൻകുമാറിെൻറ സമാന പേരുകാരൻ എം. മോഹനകുമാർ ഗ്ലാസ് ടംബ്ലർ ചിഹ്നത്തിലും ബി.ജെ.പിയിലെ എസ്. സുരേഷിെൻറ അതേ പേരുകാരൻ സുരേഷ് എസ്.എസ് പൈനാപ്പിൾ ചിഹ്നത്തിലും സ്വതന്ത്രന്മാരായി മത്സരിക്കുന്നു.
Full View
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.