കോട്ടയം: ഒരുകൈ അകലത്തിലാണെന്ന് എപ്പോഴും തോന്നിപ്പിക്കും എന്നാല്‍, ആര്‍ക്കും പിടികൊടുക്കുകയുമില്ല. രാഷ്ട്രീയ ജീവിതത്തിലുടനീളം കരിങ്ങോഴക്കല്‍ മാണി മാണിയെന്ന കെ.എം. മാണി പയറ്റുന്ന തന്ത്രമാണിത്. 34 വര്‍ഷത്തെ യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ച് എല്ലാമുന്നണികളില്‍നിന്നും തുല്യദൂരം പാലിച്ച് സ്വതന്ത്രനിലപാടിലൂന്നുമ്പോഴും എല്ലാവരെയും മോഹിപ്പിക്കുന്ന പ്രവര്‍ത്തനശൈലിക്ക് മാറ്റമില്ല. ശതാഭിഷേക നിറവിലത്തെി നില്‍ക്കുമ്പോഴും ഇനി എന്തെന്ന ചോദ്യമത്തെുമ്പോള്‍ ആകാംക്ഷ നിലനിര്‍ത്തി വെയ്റ്റ് ആന്‍ഡ് സീയെന്നാണ് മറുപടി. 1000 പൂര്‍ണചന്ദ്രന്മാരെക്കണ്ട് 85ാം വയസ്സിന്‍െറ പടിചവിട്ടുന്ന കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം. മാണി ‘മാധ്യമ‘വുമായി സംസാരിക്കുന്നു.
മലബാറില്‍ മുസ്ലിംലീഗും മധ്യകേരളത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിനെയും അവഗണിച്ച് ഒരുമുന്നണിക്കും മുന്നോട്ട് പോകാനാകില്ല. ഇവിടങ്ങളില്‍ ഈ പാര്‍ട്ടികളുടെ സഹായമില്ലാത്തവര്‍ക്ക് ജയിക്കാനാകില്ല. ഏതെങ്കിലും മുന്നണിയുമായി ബന്ധപ്പെടുത്തിയല്ല ഇത്. ഇരുപാര്‍ട്ടിയും നിര്‍ണായകശക്തിയാണ്. അവകാശവാദമൊന്നുമല്ല. കേരള കോണ്‍ഗ്രസ് പലതവണ കരുത്തുതെളിയിച്ചിട്ടുണ്ടെന്നും കെ.എം. മാണി പറഞ്ഞു.
പുറത്തുനിന്ന് നോക്കുമ്പോള്‍ യു.ഡി.എഫ് വിട്ടത് നന്നായിയെന്നാണ് തോന്നുന്നത്. തങ്ങള്‍ നിലവില്‍ സ്വീകരിച്ചിരിക്കുന്ന നിലപാടില്‍ പൂര്‍ണതൃപ്തിയുണ്ട്. ആരുടെയും കൂട്ടില്ലാതെ നില്‍ക്കാന്‍ കഴിയുമെന്ന് തങ്ങള്‍ തെളിയിക്കുകയാണ്. തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒറ്റക്ക് മത്സരിച്ച് ജയിച്ചില്ളേ. എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. വാചകമടിമാത്രമാണ് അവരുടേത്. മോദിയുടെ സര്‍ക്കാര്‍ ജാഡ മാത്രമാണ് കാട്ടുന്നത്. തന്‍െറ പിന്‍ഗാമിയായി ആരെയും പിടിച്ചു പ്രതിഷ്ഠിക്കാനില്ല. കഴിവും പ്രവര്‍ത്തക പ്രീതിയുമുള്ളവര്‍ നേതൃത്വത്തിലേക്ക് എത്തും.
ജോസ് കെ. മാണിയുടെ ജനപിന്തുണയില്‍ സന്തോഷമുണ്ട്. മുഖ്യമന്ത്രിയാകാന്‍ താനൊരിക്കലും ആഗ്രഹിച്ചിട്ടില്ല. അതിനുള്ള സാഹചര്യം ഇല്ലല്ളോ. പിന്നെങ്ങനെ ആഗ്രഹിക്കും. ശ്രമിച്ചിട്ടില്ല. ഇതിനായി പദ്ധതിയൊന്നും തയാറാക്കിയിട്ടുമില്ല. കേന്ദ്രമന്ത്രിയാകാനുള്ള അവസരം നഷ്ടമായിട്ടുണ്ട് -മാണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.