Posted On
date_range Updated On
date_range കേരളപ്പിറവി: വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് എസ്.ഡി.പി.ഐ
തിരുവനന്തപുരം:കേരളപ്പിറവി ദിനത്തിൽ വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് എസ്.ഡി.പി.ഐ. 'നമ്മുടെ കേരളം, നമ്മുടെ മലയാളം: നവംബര്‍ ഒന്നിന് കേരളപ്പിറവി ആഘോഷം എസ്.ഡി.പി.ഐ' എന്ന തലക്കെട്ടില്‍ സംസ്ഥാനത്ത് കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിക്കുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി.അബ്ദുല്‍ ഹമീദ് അറിയിച്ചു.
ഘോഷയാത്ര, കലാകായിക മത്സരങ്ങള്‍, മലയാളം : ഒരുമയും പെരുമയും എന്ന വിഷയത്തില്‍ സാംസ്‌കാരിക സംഗമങ്ങള്‍, നാടും വികസനവും പ്രമേയമാക്കി വികസന സെമിനാറുകള്‍ സംവാദ സദസ്, സാംസ്‌കാരിക സായാഹ്നം തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും പി.അബ്ദുല്‍ ഹമീദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.