ഷൊർണൂർ: വലതുപക്ഷത്തിനും ഇടതുപക്ഷത്തിനും ബദലായുള്ള ശക്തമായ മൂന്നാം മുന്നണി കെട് ടിപ്പടുക്കുകയാണ് ലക്ഷ്യമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ പറഞ്ഞു. ബി. ജെ.പി ജില്ല കമ്മിറ്റി ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നൽകിയ സ്വീകരണത്തിനിടെ മാധ്യമപ്ര വർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി പ്രവർത്തകരും ജനങ്ങളും ആഗ്രഹിക്കുന്ന നിലയിലേക്ക് പാർട്ടിയെ എത്തിക്കുകയെന്നത് ശ്രമകരമായ ദൗത്യമാണ്.
കേരളത്തിൽ ബി.ജെ.പിക്കുള്ള പ്രസക്തി കൂടി വരികയാണെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. ഉച്ചതിരിഞ്ഞ് ഒന്നേമുക്കാലോടെയെത്തിയ കെ. സുരേന്ദ്രൻ പ്രവർത്തകരുടെ സ്വീകരണമേറ്റുവാങ്ങി. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ പ്രവർത്തകർ റെയിൽവേ സ്റ്റേഷനിലെത്തി പ്രകടനമായെത്തിയാണ് സ്വീകരിച്ചത്.
ജില്ല പ്രസിഡൻറ് ഇ. കൃഷ്ണദാസ്, ജനറൽ സെക്രട്ടറി കെ.വി. ജയൻ, സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ, സംസ്ഥാന സമിതി അംഗങ്ങളായ കെ. പരമേശ്വരൻ, സി. രുഗ്മിണി, വി.എം. ഉണ്ണികൃഷ്ണൻ, പൂക്കാട്ടിരി ബാബു, നേതാക്കളായ ഓമനക്കുട്ടൻ, വി.ബി. മുരളീധരൻ, കെ. ശിവദാസ്, കെ.എം. ഹരിദാസ്, കെ. ദിവാകരൻ, കെ.പി. അനൂപ്, ജയരാജ്, മധ്യമേഖല ജനറൽ സെക്രട്ടറി പി. വേണുഗോപാൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.