തൂക്കുസഭ വന്നാൽ ടി.ആർ.എസ് കോൺഗ്രസിനെ പിന്തുണച്ചേക്കും

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ഒറ്റ പാർട്ടിക്കും ഭൂരിപക്ഷമില്ലാതെ തൂക്കുസഭ വന്നാൽ കെ ചന്ദ്രശേഖര റാവുവിന്‍ റെ തെലങ്കാന രാഷ്ട്ര സമിതി(ടി.ആർ.എസ്) കോൺഗ്രസിനെ പിന്തുണച്ചേക്കാമെന്ന് റിപ്പോർട്ട്. പാർട്ടിയിലെ മുതിർന്ന നേതാക ്കളെ ഉദ്ധരിച്ച് ഹിന്ദുസ്താൻ ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

തെലങ്കാനയിൽ വോട്ടെടുപ്പ് നടന്നതിന് പിന്നാലെ ടി.ആർ.എസിന്‍റെ മുതിർന്ന നേതാവ് കോൺഗ്രസ് നേതൃത്വത്തെ കണ്ട് ഇക്കാര്യം അറിയിച്ചതായാണ് വിവരം.

കോണ്‍ഗ്രസ്, ബിജെപി ഇതര ഫെഡറല്‍ മുന്നണി രൂപീകരിക്കുന്നതിനായി ചന്ദ്രശേഖര റാവു കർണാടക, കേരള മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ റാവുവുമായി കൂടിക്കാഴ്ചക്കില്ലെന്ന ഡി.എം.കെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍റെ നിലപാട് ചർച്ചയായിരുന്നു. 1996-ലെ മാതൃകയിൽ ബി.ജെ.പി-കോണ്‍ഗ്രസ് ഇതര കൂട്ടായ്മയാണ് കെ.സി.ആര്‍ ലക്ഷ്യം വെച്ചിരുന്നത്. അതേസമയം, നിർണായക ഘട്ടത്തിൽ കോൺഗ്രസിനെ പിന്തുണക്കുന്നതിൽ എതിർപ്പില്ലെന്ന് ടി.ആർ.എസ് കോൺഗ്രസിനെ അറിയിച്ചതായാണ് ഇപ്പോൾ വരുന്ന റിപ്പോർട്ട്.

Tags:    
News Summary - K Chandrashekar Rao sends feeler to Congress over possible post-poll arrangement-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.