ജി​ഷ്​​ണു വി​ഷ​യം സി.​പി.​എം പ്ര​ദേ​ശി​ക​ത​ല​ത്തി​ൽ വി​ശ​ദീ​ക​രി​ക്കും

തിരുവനന്തപുരം: ജിഷ്ണു പ്രണോയി വിഷയത്തിൽ പാർട്ടി പ്രവർത്തകർക്ക് വസ്തുതകൾ ബോധ്യപ്പെടുത്താൻ സി.പി.എം എല്ലാ ലോക്കൽ കമ്മിറ്റികളിലും റിപ്പോർട്ടിങ് നടത്തും. പാർട്ടി നിലപാടിനെതിരെ വ്യാപക പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് നടപടി. ജിഷ്ണുവി​െൻറ മരണത്തെ തുടർന്നുള്ള സർക്കാർ നടപടികളിലോ ഡി.ജി.പി ഒാഫിസിനു മുന്നിൽ നടന്ന സംഭവങ്ങളിലോ വീഴ്ച വന്നിട്ടിെല്ലന്നാണ് പാർട്ടിയുടെയും സർക്കാറി​െൻറയും നിലപാട്.

ഡി.ജി.പി ഒാഫിസിനു മുന്നിൽ ജിഷ്ണുവി​െൻറ മാതാവ് മഹിജ നടത്തിയ സമരത്തെ തുടർന്നുണ്ടായ സംഭവങ്ങൾ പൊതുസമൂഹത്തിൽ വലിയ ചർച്ചക്ക് വഴിതെളിച്ചിരുന്നു. പാർട്ടി കുടുംബത്തോട് സർക്കാർ നീതി കാട്ടിയില്ല എന്ന വികാരവുമുണ്ടായി. പ്രാദേശിക നേതാക്കൾക്ക് വിഷയത്തി​െൻറ വിശദാംശങ്ങൾ ബോധ്യപ്പെടുത്താനാണ് നീക്കം. ജില്ല നേതാക്കൾ ലോക്കൽ കമ്മിറ്റികളിൽ പെങ്കടുത്ത്  വിഷയത്തിലെ സർക്കാർ നടപടികളും പാർട്ടി നിലപാടും വിശദീകരിക്കും.

എന്നാൽ, എന്നു മുതൽ ഇതു നടപ്പാക്കണമെന്ന് തീരുമാനിച്ചിട്ടില്ല. ജിഷ്ണുവി​െൻറ കുടുംബത്തിനു നീതി ലഭിക്കാൻ സാധ്യതമായത് എല്ലാം സർക്കാർ ചെയ്തുവെന്നും പൊലീസ് ആസ്ഥാനത്തിനു മുന്നിലുണ്ടായ അനിഷ്ട സംഭവങ്ങൾക്കു പിന്നിൽ ഗൂഢാലോചനയുെണ്ടന്നുമാണ് സർക്കാർ കേന്ദ്രങ്ങളുടെ ആരോപണം.

Tags:    
News Summary - jishnu death case cpm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.