പാർട്ടിയുടെ രൂപം മാറ്റിയുള്ള ലയനത്തിന് ജെ.ഡി.എസ് ഇല്ല -മാത്യു ടി. തോമസ്

തിരുവനന്തപുരം: എൽ.ഡി.എഫിലേക്ക് എത്താനുള്ള എം.പി വീരേന്ദ്രകുമാറിന്‍റെ ശ്രമത്തിന് തടയിട്ട് ജെ.ഡി.എസ് നീക്കം. പാർട്ടിയുടെ രൂപം മാറ്റിയുള്ള ലയനത്തിനില്ലെന്ന് ജെ.ഡി.എസ് നേതാവും മന്ത്രിയുമായ മാത്യു ടി. തോമസ് വ്യക്തമാക്കി. ലയനം ആഗ്രഹിക്കുന്നവർക്ക് ജെ.ഡി.എസിലേക്ക് വരാം. വീരേന്ദ്ര കുമാർ നിലവിൽ ഏത് പാർട്ടിയിലാണെന്ന് അറിയില്ലെന്നും മാത്യു ടി. തോമസ് മാധ്യമങ്ങളോട് പറഞ്ഞു. 

എൻ.ഡി.എയുടെ ഭാഗമായ ജെ.ഡി.യുവിൽ നിന്ന് മാറാനും എൽ.ഡി.എഫിന്‍റെ ഭാഗമാകാനും വീരേന്ദ്രകുമാർ പക്ഷം നീക്കം തുടങ്ങിയ സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി ജെ.ഡി.എസ് സംസ്ഥാന നേതൃത്വം രംഗത്തെത്തിയത്. വീ​രേ​ന്ദ്ര​കു​മാ​ർ പു​തി​യ പാ​ർ​ട്ടി​യു​മാ​യി വ​ന്നാ​ൽ ഇ​ട​തുമു​ന്ന​ണി​യി​ൽ എ​ടു​ക്കു​ന്ന​തി​നെ എ​തി​ർ​ക്കാനാണ് ജെ.​ഡി.​എ​സ് തീരുമാനം. 

സി.​പി.​ഐ​യു​ടെ പി​ന്തു​ണ​യും ജെ.​ഡി.​എ​സിന്‍റെ നീക്കത്തിന് ലഭിക്കും. എ​ൽ.​ഡി.​എ​ഫ് വി​പു​ലീ​ക​ര​ണ​ത്തെ എ​ക്കാ​ല​വും എ​തി​ർ​ക്കു​ന്ന പാ​ർ​ട്ടി​യാ​ണ് സി.​പി.​ഐ. ചു​രു​ക്ക​ത്തി​ൽ നി​തീ​ഷ് കു​മാ​റി​​ന്‍റെ രാ​ഷ്​​ട്രീ​യ മ​ല​ക്കം മ​റി​ച്ചി​ൽ കേ​ര​ള ജെ.​ഡി.​യു​വി​നെ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​ണ് എത്തിച്ചിട്ടുള്ളത്. 

Tags:    
News Summary - JDS Leader React to Veerendra Kumar Return to LDF -Politic's News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.