സംസ്​ഥാന കോൺഗ്രസിൽ 33.79 ലക്ഷം അംഗങ്ങള്‍ 

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്തെ കോ​ണ്‍ഗ്ര​സ് അം​ഗ​ത്വ​വി​ത​ര​ണം പൂ​ര്‍ത്തി​യാ​യി. കെ.​പി.​സി.​സി പ്ര​തി​നി​ധി​ക​ള്‍ സീ​ൽ ചെ​യ്ത പ്രാ​ഥ​മി​ക മെം​ബ​ര്‍ഷി​പ്​ പ​ട്ടി​ക​ക​ള്‍ ഡി.​സി.​സി​ക​ളി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു. ഇ​ത്ത​വ​ണ സം​സ്ഥാ​ന​ത്ത്​ 33.79 ല​ക്ഷം അം​ഗ​ങ്ങ​ള്‍ പാ​ർ​ട്ടി​യി​ൽ അം​ഗ​ത്വ​മെ​ടു​ത്ത​ു. അ​വ​സാ​ന​ക​ണ​ക്ക് പ്ര​കാ​രം എ​ല്ലാ ജി​ല്ല​ക​ളി​ല​ു​മാ​യി 33,79,894 പേ​ർ അം​ഗ​ങ്ങ​ളാ​യി. ഏ​റ്റ​വും​കൂ​ടു​ത​ൽ അം​ഗ​ത്വ​മു​ള്ള​ത്​ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലാ​ണ്. എ​റ​ണാ​കു​ളം, കൊ​ല്ലം ജി​ല്ല​ക​ളാ​ണ്​ യ​ഥാ​ക്ര​മം തൊ​ട്ടു​പി​ന്നി​ൽ. 25 ല​ക്ഷം അം​ഗ​ങ്ങ​ളെ ചേ​ർ​ക്കാ​നാ​ണ്​ കെ.​പി.​സി.​സി ല​ക്ഷ്യ​മി​ട്ട​ത്. ക​ഴി​ഞ്ഞ​ത​വ​ണ 14.88 ല​ക്ഷം പേ​രാ​ണ്​ സം​സ്​​ഥാ​ന​ത്ത്​  കോ​ണ്‍ഗ്ര​സ് അം​ഗ​ത്വ​മെ​ടു​ത്തി​രു​ന്ന​ത്. വി​വി​ധ ജി​ല്ല​ക​ളി​ലെ മെം​ബ​ര്‍ഷി​പ്പി​​​​െൻറ ക​ണ​ക്കു​ക​ള്‍: തി​രു​വ​ന​ന്ത​പു​രം -4,76,675, കൊ​ല്ലം -3,27,150, പ​ത്ത​നം​തി​ട്ട -1,37,550, ആ​ല​പ്പു​ഴ -2,22,437, ഇ​ടു​ക്കി -1,12,075, കോ​ട്ട​യം -2,25,125, എ​റ​ണാ​കു​ളം -4,55,040, തൃ​ശൂ​ര്‍ -3,48,503, പാ​ല​ക്കാ​ട് -2,56,425, മ​ല​പ്പു​റം -2,38,350, കോ​ഴി​ക്കോ​ട് -2,61,458, വ​യ​നാ​ട് -78,235, ക​ണ്ണൂ​ര്‍ -1,67,207, കാ​സ​ര്‍കോ​ട്​ -73,664.
 

Tags:    
News Summary - inc membership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.