ബി.ജെ.പിയുടെ ധ്രുവീകരണ രാഷ്​ട്രീയത്തെ ചെറുക്കാൻ വിശാല കൂട്ടായ്​മകൾ അനിവാര്യം -ഹൈദരലി തങ്ങൾ

ബംഗളൂരു: ബി.ജെ.പിയുടെ ധ്രുവീകരണ രാഷ്ട്രീയത്തെ ചെറുക്കാൻ രാജ്യത്തെ ജനാധിപത്യ, മതേതര വിശ്വാസികളുടെയും സംഘടനകളുടെയും വിശാല കൂട്ടായ്മകൾക്കേ കഴിയൂവെന്ന് ഇന്ത്യൻ യൂനിയൻ മുസ്ലിംലീഗ് രാഷ്ട്രീയകാര്യ സമിതി ചെയർമാൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. ‘മതേതര ഇന്ത്യയെ സംരക്ഷിക്കുക’ സന്ദേശത്തിൽ ബംഗളൂരു ടൗൺഹാളിൽ നടന്ന മുസ്ലിം യൂത്ത്ലീഗ് ദേശീയ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തി​െൻറയും മതേതരത്വത്തി​െൻറയും പേരിൽ ലോക രാഷ്ട്രങ്ങൾക്കു മുന്നിൽ അഭിമാനപൂർവം തലയുയർത്തിനിൽക്കുന്ന രാജ്യമാണ് ഇന്ത്യ. നിർഭാഗ്യവശാൽ ഭരണഘടനക്കുപോലും ഭീഷണിയായ സ്വേച്ഛാധിപത്യ ഭരണസംവിധാനമാണ് കേന്ദ്രത്തിലുള്ളത്. ഇന്ന ഭക്ഷണം കഴിക്കണമെന്നും ഏതൊക്കെ വസ്ത്രം ധരിക്കണമെന്നും അടിച്ചേൽപിക്കുകയാണ്. ഹിന്ദുത്വ രാഷ്ട്രീയം മുന്നോട്ടുവെച്ച് ഭൂരിപക്ഷ മതവിഭാഗത്തെ ചൂഷണംചെയ്ത് രാഷ്ട്രീയനേട്ടമുണ്ടാക്കുന്ന ബി.ജെ.പിയെ പിടിച്ചുകെട്ടാൻ മതേതരത്വവും ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്ന കോൺഗ്രസി​െൻറ നേതൃത്വത്തിലുള്ള കൂട്ടായ്മക്കേ കഴിയൂ. ഇതിൽ യുവാക്കളുടെ സംഭാവന വിലപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുടെ നേതൃത്വത്തിൽ ഫാഷിസ്റ്റ് ശക്തികൾ രാജ്യത്ത് മേധാവിത്വം സ്ഥാപിച്ച സാഹചര്യത്തിൽ ഇതിനെ പ്രതിരോധിക്കാൻ മതേതരകക്ഷികളുടെയും ന്യൂനപക്ഷങ്ങളുടെയും ദലിതുകളുടെയുമെല്ലാം കൂട്ടായ ശ്രമം ആവശ്യമാണെന്ന് സ്വാഗതപ്രസംഗം നിർവഹിച്ച ഇന്ത്യൻ യൂനിയൻ മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

ഇന്ത്യൻ യൂനിയൻ മുസ്ലിംലീഗ് ദേശീയ അധ്യക്ഷൻ പ്രഫ. കെ.എം. ഖാദർ മൊയ്തീൻ അധ്യക്ഷത വഹിച്ചു. എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ്, ദേശീയ സെക്രട്ടറി സിറാജ് ഇബ്രാഹിം സേട്ട്, മലപ്പുറം ജില്ല പ്രസിഡൻറ് സാദിഖലി ശിഹാബ് തങ്ങൾ, യൂത്ത്ലീഗ് കേരള സംസ്ഥാന പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങൾ, എം.എസ്.എഫ് ദേശീയ പ്രസിഡൻറ് ടി.പി. അഷ്റഫലി, വനിത ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. നൂർബിന റഷീദ്, മുസ്ലിം ലീഗ് തമിഴ്നാട് ജനറൽ സെക്രട്ടറി കെ.എ.എം. മുഹമ്മദ് അബൂബക്കർ എം.എൽ.എ, എൻ. ജാവേദുല്ല, തസ്നീം ഇബ്രാഹിം സേട്ട്, അഡ്വ. മുനീർ അഹ്മദ് എന്നിവർ സംസാരിച്ചു. യൂത്ത്ലീഗ് ദേശീയ കോഒാഡിനേറ്റർ എം. അബ്ദുറഹ്മാൻ നന്ദി പറഞ്ഞു.

ദേശീയതലത്തിൽ ന്യൂനപക്ഷ-ദലിത്-മതേതര കൂട്ടായ്മ ഉൗർജിതമാക്കുന്നതിൽ യുവജനങ്ങളുടെ പങ്കിനെക്കുറിച്ച്  ചർച്ചയും സംഘടിപ്പിച്ചു.അന്തരിച്ച മുസ്ലിംലീഗ് മുൻ ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായിരുന്ന ഇ. അഹമ്മദി​െൻറ ജീവിതവുമായി ബന്ധപ്പെട്ട ഫോേട്ടാ പ്രദർശനവും സമ്മേളനത്തോടനുബന്ധിച്ച് ഒരുക്കിയിരുന്നു. 12 സംസ്ഥാനങ്ങളിൽനിന്നായി 750ഒാളം പ്രതിനിധികളാണ് പെങ്കടുത്തത്.

Tags:    
News Summary - grand alliance necessary to take on bjp's polarising politics- syed hyder ali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.