കണ്ണൂർ: ഭരണസ്വാധീനമുപയോഗിച്ചാണ് ഉദ്യോഗസ്ഥരെ ചാക്കിലാക്കി കള്ളവോട്ടിന് കള മൊരുക്കിയതെന്ന ആരോപണവും വരുംദിവസങ്ങളിൽ സി.പി.എമ്മിന് പ്രതിസന്ധി സൃഷ്ടിക്കു ം. കാസർകോട്, കണ്ണൂർ ജില്ലകളിലെ ബൂത്തുകളിൽ കള്ളവോട്ട് നടന്ന ദൃശ്യങ്ങൾ പുറത്തുവ ന്നതോടെ പ്രതിസന്ധിയിലായ സി.പി.എം നേതൃത്വം വരുംദിവസങ്ങളിലും കള്ളവോട്ട് സംബന്ധി ച്ചുയരുന്ന കൂടുതൽ ആരോപണങ്ങൾക്ക് മറുപടി പറയേണ്ടിവരും.
കേരളത്തിൽ അധികാരത ്തിലിരിക്കുന്ന ഇടതു മുന്നണിക്ക് നേതൃത്വം കൊടുക്കുന്ന സി.പി.എമ്മിെൻറ പാർട്ടി ഗ്രാമമാണ് ചെറുതാഴം പഞ്ചായത്ത്. എതിരാളികളില്ലാത്ത ചെറുതാഴം പഞ്ചായത്ത് ഭരണസമിതിയിൽ 14 പേരുടെ ഏകപക്ഷീയമായ ഭൂരിപക്ഷത്തിലാണ് സി.പി.എം ഭരണം.
പഞ്ചായത്തിലെ പിലാത്തറ എ.യു.പി സ്കൂളിൽനിന്നുള്ള കള്ളവോട്ട് ദൃശ്യങ്ങളാണ് മാധ്യമങ്ങളിലൂടെ പുറത്തെത്തിയത്. സി.പി.എം പഞ്ചായത്ത് അംഗംപോലും കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തെത്തിയതും സംഭവത്തിെൻറ ഗൗരവം ചൂണ്ടിക്കാട്ടുന്നു.
ഭരണാനുകൂല സംഘടനയുടെ നേതൃത്വത്തിലാണ് കള്ളവോട്ടിന് സൗകര്യമൊരുക്കിയതെന്ന ആരോപണവുമായി യു.ഡി.എഫ് രംഗത്തെത്തിയിട്ടുമുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിച്ച ധർമടം മണ്ഡലത്തിൽനിന്നുള്ള കള്ളവോട്ടിെൻറ ദൃശ്യങ്ങളും യു.ഡി.എഫ് പുറത്തുകൊണ്ടുവന്നിരുന്നു. ഈ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ അന്വേഷണം നടത്തിവരുകയാണ്.
ഏരുവേശ്ശി പഞ്ചായത്തിലെ കള്ളവോട്ട് സംബന്ധിച്ചും കേസുണ്ട്. കള്ളവോട്ട് ചെയ്യാന്‍ സഹായിച്ച അഞ്ച് ഉദ്യോഗസ്ഥരുടെ പേരില്‍ 163/14 നമ്പര്‍ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കേസില്‍ 1097/17 നമ്പര്‍ കുറ്റപത്രം 2019 മേയ് 15ന് വായിച്ചു കേള്‍പ്പിക്കാന്‍ വെച്ചിരിക്കുകയാണ്.
ലോക്സഭ തെരഞ്ഞെടുപ്പിലുണ്ടായ കള്ളവോട്ട് സംബന്ധിച്ച പരാതിയിൽ ശക്തമായ നടപടി ഉണ്ടാകുംവരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് യു.ഡി.എഫ് നേതൃത്വവും കാസർകോട്, കണ്ണൂർ മണ്ഡലം സ്ഥാനാർഥികളായ കെ. സുധാകരനും രാജ്മോഹൻ ഉണ്ണിത്താനും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.