ന്യൂഡല്‍ഹി: മന്ത്രി ഇ.പി. ജയരാജനെ രാജിക്ക് നിര്‍ബന്ധിതനാക്കിയതില്‍ മുഖ്യപങ്ക് സി.പി.എം കേന്ദ്ര നേതൃത്വത്തിന്. വഴിവിട്ട നിയമനം വ്യക്തമായ സാഹചര്യത്തില്‍ വിശദീകരണങ്ങള്‍ക്ക് പ്രസക്തിയില്ളെന്നും പാര്‍ട്ടിക്ക് ദുഷ്പേരും ജനങ്ങളില്‍ വിശ്വാസത്തകര്‍ച്ചയുമുണ്ടാക്കാത്ത ഉചിതനടപടി സ്വീകരിക്കണമെന്നുമാണ് കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തോട് നിര്‍ദേശിച്ചത്. ഏറ്റവും അടുപ്പക്കാരനായിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍പോലും ജയരാജനെ ന്യായീകരിക്കാന്‍ കൂട്ടാക്കാതിരുന്നത് ഈ സാഹചര്യത്തിലാണ്.
വിജിലന്‍സും സംസ്ഥാന സര്‍ക്കാറും തീരുമാനമെടുക്കുമെന്ന് മാധ്യമങ്ങളെ അറിയിച്ച ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ജയരാജനെ മന്ത്രിസഭയില്‍നിന്ന് നീക്കുകയല്ലാതെ മാര്‍ഗമില്ളെന്ന് മുഖ്യമന്ത്രിയെയും സംസ്ഥാന സെക്രട്ടറിയെയും ധരിപ്പിക്കുകയായിരുന്നു. സംസ്ഥാന മന്ത്രിക്കെതിരായ നടപടിയില്‍ സംസ്ഥാന ഘടകമാണ് തീരുമാനം പ്രഖ്യാപിക്കേണ്ടത് എന്ന സംഘടനാ സംവിധാനത്തിന് വീഴ്ചവരാതിരിക്കാനാണ് ജനറല്‍ സെക്രട്ടറി പരസ്യപ്രസ്താവനകള്‍ക്ക് മുതിരാതിരുന്നത്. ജയരാജനും കേന്ദ്രകമ്മിറ്റിയിലുള്ള ലോക്സഭാംഗമായ പി.കെ. ശ്രീമതിക്കുമെതിരെ അച്ചടക്ക നടപടികളും ഉണ്ടായേക്കുമെന്നറിയുന്നു. ഇതുസംബന്ധിച്ച് അടുത്തമാസം 15ന് തുടങ്ങുന്ന പോളിറ്റ്ബ്യൂറോ യോഗം ചര്‍ച്ച ചെയ്യും.
ജയരാജന്‍െറ രാജി ഇടതു സര്‍ക്കാറിന് തിരിച്ചടിയല്ളെന്ന് യെച്ചൂരി മാധ്യമങ്ങളോടു പറഞ്ഞു. തെറ്റുതിരുത്തല്‍ പക്വമായ രീതിയാണ്. കോണ്‍ഗ്രസോ ബി.ജെ.പിയോ പോലുള്ള പാര്‍ട്ടിയല്ല സി.പി.എം എന്നത് വീണ്ടും വ്യക്തമായിരിക്കുകയാണ്. ശരിയായ സമയത്ത് കൃത്യമായ തീരുമാനമാണ് പാര്‍ട്ടി സ്വീകരിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.
തെറ്റ് തിരുത്തുക സി.പി.എമ്മിന്‍െറ ശീലവും കരുത്തുമാണെന്ന് പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രപിള്ള ചൂണ്ടിക്കാട്ടി. അടിയന്തരമായി വേണ്ട നടപടിയാണ് ഇപ്പോള്‍ സ്വീകരിച്ചത്. സംഘടനാപരമായ നടപടി എന്തെന്ന് സംസ്ഥാന-കേന്ദ്രസമിതികള്‍ ചേര്‍ന്ന് ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അഴിമതി ആരോപണങ്ങള്‍ ശരിയെന്ന് ബോധ്യമായാല്‍ നടപടി റദ്ദാക്കുന്നതിനു പുറമെ മന്ത്രിമാര്‍ സ്ഥാനമൊഴിയുകയും വേണമെന്നാണ് ദേശീയതലത്തില്‍ സി.പി.എം നയം. ഇത് കേരളത്തിനും ബാധകമാണെന്നാണ് മറ്റൊരു കേന്ദ്രനേതാവ് പ്രതികരിച്ചത്. വിവാദമായ എല്ലാ നിയമനങ്ങളും അന്വേഷിക്കാനും പുന$പരിശോധിക്കാനും നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.