ന്യൂഡല്‍ഹി: മലപ്പുറം അടക്കം മൂന്ന് ലോക്സഭ മണ്ഡലങ്ങളിലേക്കും 12 നിയമസഭ സീറ്റുകളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പുകള്‍ ഉടന്‍ നടക്കും. രാഷ്ട്രപതി തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാല്‍ അതിന് മുമ്പായി ഇലക്ടറല്‍ കോളജുകളിലെ ഒഴിവുള്ള സീറ്റുകള്‍ നികത്തുക എന്ന ലക്ഷ്യത്തോടെ ഉപതെരഞ്ഞെടുപ്പുകള്‍ നടത്താനാണ് തെരഞ്ഞെടുപ്പ് കമീഷന്‍ ആലോചിക്കുന്നത്.
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം രണ്ടുദിവസത്തിനകമുണ്ടാകുമെന്നും ഏപ്രില്‍ അവസാനത്തോടെ തെരഞ്ഞെടുപ്പുകള്‍ നടക്കാനാണ് സാധ്യതയെന്നും തെരഞ്ഞെടുപ്പ് കമീഷനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചന നല്‍കി. ഇ. അഹമ്മദിന്‍െറ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന മലപ്പുറം സീറ്റിന് പുറമെ ജമ്മു-കശ്മീരിലെ ശ്രീനഗര്‍, അനന്ത്നാഗ് എന്നീ ലോക്സഭ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ളത്. പഞ്ചാബിലെ അമൃത്സര്‍ സീറ്റും ഒഴിഞ്ഞുകിടക്കുകയായിരുന്നെങ്കിലും നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം അവിടെ ഉപതെരഞ്ഞെടുപ്പ് നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.