ഡിജിറ്റൽ യുദ്ധമുറികൾ ഒരുങ്ങി
രാഷ്ട്രീയ വിശദീകരണ യോഗങ്ങളിലൂടെയും നേരിട്ടുള്ള പ്രചാരണപരിപാടികളിലൂടെയും മാത്രം തെരഞ്ഞെടുപ്പുകൾ കീഴടക് കാമെന്ന മോഹം ഏതാണ്ടെല്ലാ രാഷ്ട്രീയപാർട്ടികളും ഉപേക്ഷിച്ചുകഴിഞ്ഞു. സമൂഹമാധ്യമങ്ങളുടെ വ്യാപനത്തോടുകൂടി സ ൈബർ പ്രചാരണതന്ത്രങ്ങളിലേക്കും ഡിജിറ്റൽ വിവര വിശകലനത്തിലേക്കും തിരിയാൻ രാഷ്ട്രീയപാർട്ടികൾ നിർബന്ധിതരായിര ിക്കുന്നു. തെരഞ്ഞെടുപ്പു രംഗത്ത് സമൂഹമാധ്യമങ്ങളുടെ സാന്നിധ്യം ഏറ്റവുമാദ്യം തിരിച്ചറിഞ്ഞത് ബി.ജെ.പിയാണ്. 2014ൽ നരേന്ദ്ര മോദിയെ അധികാരത്തിലെത്തിച്ചതിൽ സോഷ്യൽമീഡിയ കാമ്പയിനുകൾ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് പിന ്നീട് നടന്ന പഠനങ്ങൾ തെളിയിച്ചു.
എന്നാൽ, 2019ലെത്തുേമ്പാൾ സമൂഹമാധ്യമങ്ങളിൽ ബി.ജെ.പി പയറ്റിയിരുന്ന തന്ത്രങ്ങൾ മിക്കവാറും പാർട്ടികൾ സ്വായത്തമാക്കി. വരുന്ന തെരഞ്ഞെടുപ്പിലേക്കായി ‘യുദ്ധമുറികളും’ ഒരുങ്ങിക്കഴിഞ്ഞു. വോട്ടർമാരുടെ വിവരങ്ങൾ കൃത്യമായി വിശകലനം ചെയ്തശേഷമുള്ള പ്രത്യക്ഷവും പരോക്ഷവുമായ പ്രചാരണങ്ങളാണ് അണിയറയിൽ തയാറാകുന്നത്.
ബ്രഹ്മാസ്ത്രം വോട്ടർ പട്ടിക
എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രധാന ആയുധം തെരഞ്ഞെടുപ്പ് കമീഷൻ പ്രസിദ്ധീകരിക്കുന്ന വോട്ടർപട്ടികയാണ്. വോട്ടർപട്ടികയിലെ പേരുകളിൽ നിന്നുതന്നെ ജാതി, മതം, ലിംഗം തുടങ്ങിയ വിവരങ്ങൾ സൂചകങ്ങളായി ലഭിക്കുന്നു. ഇതു വഴി ഒാരോ പോളിങ് ബൂത്തുകളിലെയും മേധാവിത്വവും സ്വഭാവവും മനസ്സിലാക്കുന്നു. ടെലികോം കമ്പനികളുമായി ബന്ധപ്പെട്ട് വോട്ടർമാരുടെ മൊബൈൽ നമ്പറുകൾ ശേഖരിക്കുന്നതാണ് രണ്ടാമത്തെ ചുവട്. പിന്നീട് വ്യക്തിയുടെ പേരുകളിൽ നിന്ന് ലഭിക്കുന്ന സൂചനകൾ അടിസ്ഥാനമാക്കി പ്രചാരണ തന്ത്രം പയറ്റും.
പേരിനു കൂടെ ജാതി-സമുദായ വാൽ വ്യാപകമായി ഉപയോഗിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇത്തരം പ്രചാരണത്തിന് സാധ്യതയേറും. മൊബൈൽ ആപ്പുകൾ, ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെടുന്ന പ്രവചനസ്വഭാവമുള്ള ഗെയിമുകൾ എന്നിവയിൽനിന്നെല്ലാം ഏജൻസികൾ ഉപഭോക്താക്കളുടെ വിവരങ്ങൾ അവരറിയാതെ ചോർത്തും. വീടുകളിലെ വൈദ്യുതിബിൽ നിരക്ക് നോക്കി സാമ്പത്തികനിലവാരം തിരിച്ചറിഞ്ഞ് പ്രത്യേകം പ്രചാരണപരിപാടികൾ ആസൂത്രണം ചെയ്യും. മുഖ്യധാരാപാർട്ടികളെല്ലാം ഡിജിറ്റൽ ഹബ്ബുകളായി പരിണമിച്ചിട്ടുണ്ട്.
സജീവം സൈബർ ചുവരുകൾ
പാർട്ടി അനുകൂല ഫേസ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുക, പ്രത്യേകം നിർമിച്ച ന്യൂസ് പോർട്ടലുകൾ, നേതാക്കളുടെ ഫേസ്ബുക്ക് പേജുകൾ എന്നിവയെല്ലാം വഴിയുള്ള പ്രചാരണപരിപാടികളാണ് പാർട്ടികൾ നടത്തുക. വ്യാജവാർത്തകൾ നിർമിച്ചെടുക്കാനും എതിരാളികൾക്ക് മറുപടിനൽകാനുമുള്ള പ്രത്യേക പേജുകളും മുഖ്യധാരാപാർട്ടികൾക്കുണ്ട്. ലഘുവിഡിയോ ക്ലിപ്പുകൾ, ഫലിതനുറുങ്ങുകൾ, പോസ്റ്ററുകൾ എന്നിവയും രാഷ്ട്രീയപാർട്ടികളുടെ ഡിജിറ്റൽ ഹബ്ബുകൾ ഉൽപാദിപ്പിക്കുന്നുണ്ട്. പാർട്ടിയുടെ ഉന്നതനേതൃത്വം മുതൽ താഴെത്തട്ട് വരെയെത്തുന്ന കേഡർഘടനയിൽ ഒരുക്കിയ വാട്സ്ആപ് ഗ്രൂപ്പുകൾ സന്ദേശകൈമാറ്റത്തിൽ വലിയ പങ്കുവഹിക്കും. സോഷ്യൽ മീഡിയയിൽ പണമൊഴുക്കുന്നതിൽ പ്രധാനി ഭരണകക്ഷിയായ ബി.ജെ.പി തന്നെയാണ്. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ഉണർന്നതോടെ ഇക്കുറി ബി.ജെ.പി ഏറെ വിയർപ്പൊഴുക്കേണ്ടി വരും.
തിരിച്ചും മറിച്ചും
നോക്കിയില്ലെങ്കിൽ
പണം നൽകിയാൽ രാഷ്ട്രീയ പാർട്ടികളെ പ്രകീർത്തിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ ഇടാൻ മൂന്നു ഡസനിലേറെ ബോളിവുഡ് താരങ്ങൾ സന്നദ്ധരാണെന്ന ‘കോബ്രപോസ്റ്റി’െൻറ ഒളികാമറ വാർത്ത ഞെട്ടലോടെയാണ് രാജ്യംകേട്ടത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയപാർട്ടികൾക്കനുകൂലമായി വ്യാജതരംഗം സൃഷ്ടിക്കാനാണ് സെലിബ്രിറ്റികളെ ഉപയോഗിച്ച് ഇത്തരം നീക്കങ്ങൾ നടത്തിയത്.
ഫേസ്ബുക്കിലും ട്വിറ്ററിലും ഏറെപ്പേർ പിന്തുടരുന്ന പേജുകളെ തെരഞ്ഞെടുപ്പ ് ലക്ഷ്യങ്ങൾക്കായി വിലക്കെടുക്കുന്ന രീതിയുമുണ്ട്. പുല്‍വാമ ഭീകരാക്രമണത്തിെൻറ ചാവേർ ആദില്‍ അഹ്മദിെൻറ കൂടെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി നിൽക്കുന്ന ചിത്രം പ്രചരിപ്പിച്ചത് വ്യാജ നിർമിതിക്ക് ഉദാഹരണമാണ്. മുസഫർനഗർ കലാപത്തിെൻറ ദൃശ്യങ്ങളെന്ന പേരിൽ സിറിയയിലെയും ബംഗ്ലാദേശിലെയും ചിത്രങ്ങൾ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ വ്യാപകമായി ഉപയോഗിച്ചിരുന്നുവെന്ന് ബി.ജെ.പിയുടെ െഎ.ടി സെല്ലിൽ പ്രവർത്തിച്ചിരുന്ന ശിവം ശങ്കർ സിങ് തന്നെ വെളിപ്പെടുത്തുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.