പിണറായിക്കു പിന്നിലുറച്ച് സി.പി.എം

തിരുവനന്തപുരം: ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍, യു.എ.പി.എ ചുമത്തല്‍, കസ്റ്റഡി മരണങ്ങള്‍ തുടങ്ങിയവയില്‍ സര്‍ക്കാറിനെതിരെ വികാരം ഉയരുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയനുപിന്നിലുറച്ച് പാര്‍ട്ടി. സി.പി.എം നേതൃത്വത്തിന്‍െറ ഈ വികാരത്തിന്‍െറ തുടര്‍ച്ചയാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍െറ ദേശാഭിമാനിയിലെ കഴിഞ്ഞദിവസത്തെ ലേഖനവും.

രാഷ്ട്രീയനേതൃത്വവും സാമൂഹികമാധ്യമങ്ങളും മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പിനുമെതിരെ രൂക്ഷവിമര്‍ശനമാണ് ഈ വിഷയങ്ങളില്‍ ഉയര്‍ത്തിയത്. സര്‍ക്കാറിനെ നിയന്ത്രിക്കുന്നില്ളെന്ന ആക്ഷേപം പാര്‍ട്ടിനേതൃത്വത്തിന് നേരെയും ഉണ്ടായി.പക്ഷേ, മുഖ്യമന്ത്രി പാര്‍ട്ടിനയങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നില്ളെന്ന വിലയിരുത്തലാണ് സംസ്ഥാന സെക്രട്ടേറിയറ്റിനുള്ളത്. വിമര്‍ശനങ്ങള്‍ സി.പി.എം ഘടകങ്ങളിലൊന്നും ഇതുവരെ ഉയര്‍ന്നിട്ടില്ല.

പൊലീസ്നടപടി പാര്‍ട്ടിനയമല്ല, മറിച്ച് മുന്‍ സര്‍ക്കാറിന്‍െറ നയം ചില ഉദ്യോഗസ്ഥര്‍ തുടരുകയാണെന്ന ആക്ഷേപമാണ് സി.പി.എമ്മിന്. നടന്നവയാകട്ടെ, സര്‍ക്കാറിന്‍െറ നയമല്ളെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രാഥമിക അന്വേഷണതലത്തില്‍ കരിനിയമം ചുമത്തുമ്പോള്‍ ഇടപെടാന്‍ സര്‍ക്കാറിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന നിലപാടാണ് നേതൃത്വത്തിന്. മറിച്ചായാല്‍ ഉദ്യോഗസ്ഥരെ അനാവശ്യമായി നിയന്ത്രിക്കുന്നെന്ന ആക്ഷേപം ഇപ്പോള്‍ സര്‍ക്കാറിനെ വിമര്‍ശിക്കുന്നവര്‍ തന്നെ ഉന്നയിക്കും.

യു.ഡി.എഫ്-എല്‍.ഡി.എഫ് വ്യത്യാസം ഇല്ളെന്ന് സ്ഥാപിക്കാനുള്ള ഗൂഢാലോചനയാണ് മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് നടക്കുന്നതെന്ന വിലയിരുത്തലും സി.പി.എമ്മിനുണ്ട്. മധ്യവര്‍ഗബുദ്ധിജീവികളുടെ ഭാഗത്തുനിന്നാണ് ഈ ശ്രമമെന്നാണ് ആക്ഷേപം. നായകനത്തെന്നെ ആക്രമിച്ച് സര്‍ക്കാറിനെയും പാര്‍ട്ടിയെയും പ്രതിരോധത്തിലാക്കുക എന്ന തന്ത്രത്തിന് വഴങ്ങേണ്ടതില്ളെന്ന നിലപാടിലാണ് പാര്‍ട്ടി.

നയപരമായ കാര്യങ്ങളില്‍ രൂപരേഖ തയാറാക്കുകയും അതിലെ ലംഘനം പരിശോധിക്കുകയുമാണ് സി.പി.എമ്മിന് ചെയ്യാനാവുന്നതെന്ന് നേതാക്കള്‍ പറയുന്നു. മറിച്ചുള്ള നടപടി ഭരണത്തില്‍ ഇടപെടുന്നെന്ന ആക്ഷേപത്തിനാവും വഴിവെക്കുക. അതുവേണ്ടന്ന നിലപാടില്‍ തന്നെയാണ് സി.പി.എം സംസ്ഥാന ഘടകം.
‘‘ഒറ്റപ്പെട്ട ചില സംഭവങ്ങളുടെ പേരില്‍ പൊലീസിന്‍െറ മനോവീര്യം തകര്‍ക്കുംവിധമുള്ള പ്രചാരണങ്ങള്‍ നടക്കുന്നു’’ണ്ടെന്നാണ് ലേഖനത്തില്‍ കോടിയേരി പറയുന്നത്.

പൊലീസിനെ ദുര്‍ബലപ്പെടുത്തി  ക്രമസമാധാനതകര്‍ച്ചയിലേക്കും അരാജകത്വത്തിലേക്കും തള്ളിവിടാനുള്ള ഗൂഢലക്ഷ്യമാണ് പിന്നില്‍. ആര്‍.എസ്.എസും മാവോവാദികളും മതതീവ്രവാദികളും വലതുപക്ഷവും ഇടത് അരാജകവാദികളും ഇതിന് ഒത്തുകൂടിയെന്നും അദ്ദേഹം ആരോപിക്കുന്നു.

 

Tags:    
News Summary - cpm support to cm pinaray vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.