ന്യൂഡൽഹി: രണ്ടു ലക്ഷം ജനങ്ങളും 90,000 വോട്ടർമാരുമുള്ള ഹിമാചൽ പ്രദേശിലെ സിംല മുനിസിപ്പാലിറ്റിയിൽ സി.പി.എം അംഗങ്ങൾ 240 പേർ മാത്രമാണ്. പക്ഷേ, അഞ്ചു വർഷം മുമ്പ് കോൺഗ്രസിനെയും ബി.ജെ.പിയും ഞെട്ടിച്ച് നേരിട്ട് തെരഞ്ഞെടുപ്പ് നടന്ന മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങൾ പിടിച്ചെടുക്കാൻ അംഗത്വത്തിലെ ശക്തിക്കുറവൊന്നും തടസ്സമായില്ല. 25 വാർഡുള്ള മുനിസിപ്പാലിറ്റിയിൽ ആകെ മൂന്ന് കൗൺസിലർമാരെ മാത്രമേ വിജയിപ്പിക്കാൻ കഴിഞ്ഞുള്ളൂ എന്നിരിക്കെയായിരുന്നു ഇൗ അട്ടിമറി.
ജൂൺ 16ന് നടക്കുന്ന മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പിൽ വീണ്ടും ശക്തിപരീക്ഷണത്തിനൊരുങ്ങുകയാണ് സി.പി.എം. എല്ലാ പാർട്ടികളെയും പിന്നിലാക്കി ആദ്യ ഘട്ട സ്ഥാനാർഥിപ്പട്ടിക കഴിഞ്ഞ ദിവസം നേതൃത്വം പ്രഖ്യാപിച്ചു. സിംല മുൻസിപ്പാലിറ്റിയിലെ 34 വാർഡുകളിൽ 11 എണ്ണത്തിലേക്കുള്ള സ്ഥാനാർഥിപ്പട്ടികയാണ് പാർട്ടി പുറത്തിറക്കിയത്.
എന്നാൽ, മുഴുവൻ വാർഡുകളിലുമുള്ള വോട്ടർമാർ വോട്ട്ചെയ്ത് മേയർ, ഡെപ്യൂട്ടി മേയറെ തെരഞ്ഞെടുക്കുന്ന നിയമം ഹിമാചൽ പ്രദേശ് നിയമസഭയിൽ കോൺഗ്രസും ബി.ജെ.പിയും ഒരുമിച്ച് ചേർന്ന് ഭേദഗതി ചെയ്തതോടെ കഴിഞ്ഞ പ്രാവശ്യത്തെ തിളക്കമാർന്ന വിജയം ആവർത്തിക്കാൻ കഴിയുമോയെന്ന സംശയം സി.പി.എം സംസ്ഥാന നേതൃത്വത്തിനുതന്നെയുണ്ട്.
കഴിഞ്ഞ പ്രാവശ്യം വിജയിച്ചവരിൽ ഒരാൾ പിന്നീട് കോൺഗ്രസിലേക്ക് കൂറുമാറിയിരുന്നു. കാലാവധി കഴിയുന്ന കൗൺസിലിെൻറ മേയറായ സഞ്ജയ് ചൗഹാനെയും ഡെപ്യുട്ടി മേയർ ടിക്കന്ദർ സിങ് പൻവാറിനെയും ഇത്തവണ സ്ഥാനാർഥിയാക്കേെണ്ടന്ന തീരുമാനത്തിലാണ് സംസ്ഥാന സെക്രേട്ടറിയറ്റ്. സംസ്ഥാന സെക്രേട്ടറിയറ്റംഗങ്ങളാണ് ഇരുവരും.
മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് നേരിട്ടല്ലാതാക്കിയതാണ് തങ്ങൾ രണ്ടുപേരും മത്സരിക്കേണ്ടന്ന തീരുമാനത്തിലേക്ക് സെക്രേട്ടറിയറ്റ് എത്താനുള്ള കാരണമെന്ന് ടിക്കന്ദർ ‘മാധ്യമ’ത്തോട് പറഞ്ഞു. ചൗഹാനെ ആറുമാസം കഴിഞ്ഞ് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സിംല മണ്ഡലത്തിൽനിന്ന് മത്സരിപ്പിക്കാനാണ് നേതൃത്വത്തിെൻറ തീരുമാനം. തെൻറ പ്രവർത്തന മണ്ഡലം മുൻസിപ്പാലിറ്റി തെരഞ്ഞെടുപ്പിനു ശേഷം ഡൽഹിയിലേക്ക് മാറ്റുകയാണ്. തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേക്കാൾ നേട്ടം കൈവരിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.