‘വീ​ഴ്​​ച’ മ​റി​ക​ട​ക്കാ​ൻ അ​ണി​ക​ളെ രം​ഗ​ത്തി​റ​ക്കി​ ക​ർ​മ​പ​ദ്ധ​തി​യു​മാ​യി സി.​പി.​എം

കൊച്ചി: ഇടത് ഭരണത്തിൽ ആവർത്തിക്കുന്ന ‘വീഴ്ച’ മറികടക്കുന്നതിന് മുഴുവൻ അണികളെയും രംഗത്തിറക്കിയുള്ള കർമപദ്ധതിക്ക് സി.പി.എം ഒരുങ്ങുന്നു. കേരളമാകെ അണിചേർന്ന സാക്ഷരത യജ്ഞത്തിനുശേഷം അത്തരമൊരു പദ്ധതിയുണ്ടായിട്ടിെല്ലന്ന വിലയിരുത്തലോടെയാണിത്. ജലസാക്ഷരതയും മാലിന്യനിർമാർജനവുമാണ് നാടിളക്കിയുള്ള പ്രചാരണത്തിൽ മുഖ്യവിഷയമാക്കിയെടുക്കുന്നത്.

രൂക്ഷമായ വേനലിൽ ജനം കുടിവെള്ളത്തിന് ബുദ്ധിമുട്ടുേമ്പാൾ ഏറ്റവും ജനകീയ വിഷയം എന്നനിലക്കാണ് കുടിവെള്ളം തെരഞ്ഞെടുത്തത്. ഒാരോ പ്രദേശത്തും ഒാരോ പദ്ധതി ഏറ്റെടുത്ത് ജനകീയമായി നടപ്പാക്കുക, കുടിവെള്ളസ്രോതസ്സുകൾ ശുചീകരിക്കുക, നദികൾ മലിനമാക്കുന്നതിനെതിരെ സമരം തുടങ്ങിയവയൊക്കെയാണ് പദ്ധതി.

അതേസമയം, ഇൗ വിഷയത്തിൽ ചില സ്ഥലങ്ങളിലെങ്കിലും പാർട്ടി പുലിവാലുപിടിക്കുമെന്ന സൂചനയുണ്ട്. മധ്യകേരളത്തിലെ ഏറ്റവും പ്രമുഖ ജലേസ്രാതസ്സായ പെരിയാർതന്നെ ഉദാഹരണം. പെരിയാർ മലിനമാക്കുന്ന കമ്പനികൾക്കെതിരെ പരിസ്ഥിതി–ബഹുജന സംഘടനകൾ സമരമുഖത്താണ്. ഇറോം ശർമിള അടക്കമുള്ളവർ സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു. എന്നാൽ, പെരിയാർ മലിനമാക്കുന്ന കമ്പനികൾക്കെതിരെ പ്രക്ഷോഭവുമായി രംഗയത്തിറങ്ങിയവർ തീവ്രവാദികളാണെന്നും ആയിരക്കണക്കിനുപേരുടെ തൊഴിൽ നഷ്ടപ്പെടുത്താനുള്ള നീക്കമാണിതെന്നുമാണ് സി.പി.എമ്മിേൻറതുൾപ്പെടെ ഇടത് തൊഴിലാളി സംഘടനകളുടെ നിലപാട്.

മാലിന്യം ഉറവിടത്തിൽ സംസ്കരിക്കണമെന്ന നിലപാടുമായി ധനമന്ത്രി തോമസ് െഎസക് ഉൾപ്പെടെയുള്ളവർ തെരഞ്ഞെടുപ്പിനുമുമ്പ ് രംഗത്തുണ്ടായിരുന്നു. ഇടതുമുന്നണി തെരഞ്ഞെടുപ്പ് പത്രികയിലും ഇതുണ്ടായിരുന്നു. പക്ഷേ, അധികാരത്തിലേറി വർഷമൊന്ന് ആകാറായിട്ടും ഇൗ വിഷയത്തിൽ ക്രിയാത്മക നീക്കമുണ്ടായില്ല. മാത്രമല്ല, കൊച്ചി നഗരത്തിലെ മാലിന്യസംസ്കരണത്തിനുള്ള പൊതു–സ്വകാര്യപങ്കാളിത്ത പദ്ധതിയുമായി എത്തിയ കമ്പനിയെ ഭരണമുന്നണിയിലെ ചില കേന്ദ്രങ്ങൾതന്നെ ഒളിഞ്ഞും തെളിഞ്ഞും എതിർക്കുകയും ചെയ്തു.

ഭരണത്തിൽ തുടരെയുണ്ടായ വീഴ്ച വിവാദമാവുകയും അണികൾക്കിടയിൽ നിരാശപടരുകയും ചെയ്ത സന്ദർഭത്തിലാണ് അവരെ ഉൗർജസ്വലരാക്കുകയെന്ന ലക്ഷ്യവുമായി പുതിയ യജ്ഞത്തിന് തുടക്കം കുറിക്കുന്നത്.

 

Tags:    
News Summary - cpm make a programme for to retain the mistake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.