തെരഞ്ഞെടുപ്പ് തന്ത്രം: സി.പി.എം കേന്ദ്ര കമ്മിറ്റി ഇന്ന് തുടങ്ങും
ന്യൂഡൽഹി: വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ സ്വീകരിക്കേണ്ട തന്ത്രം മെനയുന്നതിന് സി.പി.എം കേന്ദ്ര കമ്മിറ്റി ഇന്ന് ഡൽഹിയിൽ ചേരും. മൂന്നുദിവസത്തെ കേന്ദ്രകമ്മിറ്റി യോഗം തിങ്കളാഴ്ച സമാപിക്കും.
ലോക്സഭ തെരഞ്ഞെടുപ്പിലും രാജസ്ഥാൻ, മധ്യപ്രദേശ്, ഝാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പുകളിലും സ്വീകരിക്കേണ്ട നിലപാടുകളാണ് പ്രധാനമായും കേന്ദ്ര കമ്മിറ്റി ചർച്ചചെയ്യുക. ലോക്സഭ തെരഞ്ഞെടുപ്പിൽ ബംഗാളിൽ കോൺഗ്രസുമായി സീറ്റ് ധാരണ വേണമെന്ന് സംസ്ഥാന സെക്രേട്ടറിയറ്റ് കേന്ദ്ര കമ്മിറ്റിക്ക് കത്തയച്ചിട്ടുണ്ട്. ഇൗ വിഷയം യോഗത്തിൽ ചർച്ചയാവും.
തെരഞ്ഞെടുപ്പ് ധാരണ സംബന്ധിച്ച് കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന പോളിറ്റ്ബ്യൂറോ യോഗത്തിൽ തെലങ്കാനയിെല വിഷയത്തിൽ മാത്രമാണ് തീരുമാനമായത്.
ഇതേത്തുടർന്ന് വിഷയം കേന്ദ്ര കമ്മിറ്റിക്ക് വിടുകയായിരുന്നു. തെലങ്കാനയില്‍ കോണ്‍ഗ്രസ് സഖ്യം വേണ്ടെന്നുവെച്ച് ബഹുജൻ മുന്നണിയുടെ നേതൃത്വത്തില്‍ മത്സര രംഗത്തിറങ്ങാനാണ് പോളിറ്റ് ബ്യൂറോ തീരുമാനം. അതേസമയം, സി.പി.െഎ തെലങ്കാനയിൽ കോൺഗ്രസ് സഖ്യത്തോടൊപ്പമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.