തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാറിനെ വിവാദത്തില്‍ കുടുക്കിയ സ്വാശ്രയവിഷയത്തില്‍ ഘടകകക്ഷിയായ സി.പി.ഐക്ക് അഭിപ്രായമില്ല. ചൊവ്വാഴ്ച ചേര്‍ന്ന സംസ്ഥാന നിര്‍വാഹകസമിതി വിഷയം ചര്‍ച്ചചെയ്തെങ്കിലും തീരുമാനത്തിലത്തെുന്നതില്‍ പരാജയപ്പെട്ടു. എല്‍.ഡി.എഫില്‍ വിഷയം ചര്‍ച്ചചെയ്യാമായിരുന്നെന്ന അഭിപ്രായമാണ് നേതൃത്വത്തിന്.
എല്‍.ഡി.എഫില്‍ പൊതുധാരണയോടെ ചര്‍ച്ചചെയ്തുണ്ടാക്കിയതല്ല സ്വാശ്രയ മാനേജ്മെന്‍റുകളുമായി സര്‍ക്കാര്‍ ഒപ്പുവെച്ച കരാറെന്ന് സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ്ബാബു യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, മുഖ്യമന്ത്രിയും സ്വാശ്രയ മാനേജ്മെന്‍റുമായി മാത്രം ഉണ്ടാക്കിയ കരാറാണിതെന്ന് തുടര്‍ന്ന് സംസാരിച്ച അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. രക്ഷാകര്‍ത്താക്കളെയും വിദ്യാര്‍ഥികളെയും മാത്രം ബാധിക്കുന്ന വിഷയമല്ല സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്‍റുകളുമായി ഉണ്ടാക്കിയ കരാര്‍.
വിദ്യാഭ്യാസമേഖലയിലെ പൊതുവിഷയമായി അത് മാറി. എല്‍.ഡി.എഫ് ചര്‍ച്ചചെയ്യാത്ത വിഷയമായതിനാല്‍ അഭിപ്രായം പറയേണ്ടതില്ളെന്ന നിലപാടാണ് നേതൃത്വത്തിന്. എന്നാല്‍, യോഗത്തിന്‍െറ വികാരം അനൗദ്യോഗികമായി മാത്രം സി.പി.എം നേതൃത്വത്തെ അറിയിക്കാനാണ് പാര്‍ട്ടി നീക്കം. ബോര്‍ഡ്, കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം നിശ്ചയിക്കുന്നത് അടക്കമുള്ള വിഷയം ഒക്ടോബര്‍ 17ന് ചേരുന്ന നിര്‍വാഹകസമിതിയില്‍ പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.