ന്യൂഡൽഹി: ബി.ജെ.പിയെയും ആർ.എസ്.എസിനെയും പ്രതിരോധിക്കാൻ ജനാധിപത്യ, മതേതര, ഇടതു ശക്തികളുടെ വിശാലവേദിയെന്ന തങ്ങളുടെ ആഹ്വാനത്തിന് കൂടുതൽ വ്യക്തത വരുത്തി സി.പി.െഎ ദേശീയ നേതൃത്വം. സംഘ്പരിവാറിെൻറ കടന്നാക്രമണങ്ങൾക്കെതിരെ രൂപവത്കരിക്കേണ്ട ജനാധിപത്യ, മതേതര, ഇടതു ശക്തികളുടെ വിശാലവേദി രാഷ്ട്രീയ മുന്നണിയോ തെരഞ്ഞെടുപ്പ് സഖ്യമോ അല്ലെന്ന് പാർട്ടി അർഥശങ്കക്ക് ഇടയില്ലാതെ വ്യക്തമാക്കി.
ജനകീയവേദി എന്ന ആശയമാണ് മുന്നോട്ടുവെക്കുന്നതെന്നും ദേശീയ നിർവാഹക സമിതി, കൗൺസിൽ യോഗങ്ങളിൽ ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡി അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ടിൽ പറഞ്ഞു. മേയ് 16ലെ സി.പി.െഎ കേന്ദ്ര സെക്രേട്ടറിയറ്റിെൻറ ഇതു സംബന്ധിച്ച നിലപാട് കോൺഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യത്തിനുള്ള നീക്കമാണെന്ന് സി.പി.എം ഉൾപ്പെടെ ഇടതു പാർട്ടികളിൽപോലും അഭിപ്രായം ഉയർന്ന സാഹചര്യത്തിലാണ് നിലപാട് വിശദീകരിച്ചത്.
പാർട്ടി നിലപാട് വിശദീകരിക്കാൻ റിപ്പോർട്ടിെല ഒരുഭാഗംതന്നെ നീക്കിവെച്ചിട്ടുണ്ട്. ബി.ജെ.പിയെ തടഞ്ഞുനിർത്താൻ കഴിയില്ലെന്ന ഒരുവിഭാഗം ജനങ്ങൾക്കിടയിലുള്ള തോന്നലിനെ വളരാൻ അനുവദിക്കരുതെന്ന് ‘ജനാധിപത്യ, മതേതര, ഇടതു ശക്തികളുടെ വേദിക്കായുള്ള ആഹ്വാനം’ എന്ന ഭാഗത്ത് പറയുന്നു.
‘‘ജനങ്ങളുടെ ഇൗ തോന്നലിെൻറ സ്ഥാനത്ത് പ്രതീക്ഷയും ആത്മവിശ്വാസവുമാണ് ഉണ്ടാക്കേണ്ടത്. ഇടതു പക്ഷത്തിെൻറ പ്രത്യയശാസ്ത്രമായ മാർക്സിസമാണ് ഇക്കാര്യത്തിൽ സംശയലേശമന്യേ നടപടികളിലേക്ക് നമ്മെ നയിക്കേണ്ടത്.
രാജ്യത്ത് നിലനിൽക്കുന്ന മൂർത്തമായ സാഹചര്യത്തിനനുസരിച്ച് മാർക്സിസം എന്ന ശാസ്ത്രം പ്രയോഗിക്കുകയും നമ്മുടെ തന്ത്രം രൂപവത്കരിക്കുകയും വേണം. ശരിയായ ഇൗ ധാരണയോടെയാണ് സി.പി.െഎ ദേശീയ നിർവാഹക സമിതി സംഘ്പരിവാറിെൻറ കടന്നാക്രമണങ്ങളെ ചെറുക്കാൻ മതേതര, ജനാധിപത്യ, ഇടത് ശക്തികളുടെ വിശാലവേദിക്കായി ആഹ്വാനം നടത്തിയത്’.
‘ഇൗ ആശയം മുന്നോട്ടു വെക്കുേമ്പാഴും ഇെതാരു രാഷ്ട്രീയ മുന്നണിയോ തെരഞ്ഞെടുപ്പ് സഖ്യേമാ അല്ലെന്ന കാര്യത്തിൽ സി.പി.െഎക്ക് നല്ല വ്യക്തതയുണ്ട്. രാജ്യത്തെ ജനാധിപത്യവും മതേതരത്വവും പ്രതിരോധിക്കാൻ പ്രതിജ്ഞാബദ്ധമായ ജനങ്ങളുടെ ഒരു വേദിയാണിത്. ആർ.എസ്.എസും ബി.ജെ.പിയും യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന മഹത്തരമായ ഇന്ത്യൻ മൂല്യങ്ങൾക്കായി ജനങ്ങളെ അണിചേർക്കലാണ്.
ബി.ജെ.പിയെ തടയാൻ കഴിയുമെന്ന വിശ്വാസം ജനങ്ങളിൽ ഉണ്ടാക്കുക എന്നതാണ് ഇതിെൻറ ലക്ഷ്യം’-റിപ്പോർട്ടിൽ വിശദീകരിച്ചു. ശനിയാഴ്ച ദേശീയ കൗൺസിലിലെ ചർച്ചയിൽ പെങ്കടുത്ത അംഗങ്ങളിൽ പലരും ബി.ജെ.പിയെ പ്രതിരോധിക്കാൻ ജനകീയ മുന്നണി വേണമെന്ന് അഭിപ്രായപ്പെട്ടു. സംസ്ഥാനങ്ങളിലെ മതേതര പാർട്ടികളുമായും ഇതിന് ഒരുമിച്ചുനിൽക്കണം. ഇടതുപക്ഷത്തെക്കൊണ്ട് മാത്രം ബി.ജെ.പിയെ പ്രതിരോധിക്കാൻ കഴിയില്ലെന്നിരിക്കെ, അതത് സാഹചര്യങ്ങൾക്കനുസരിച്ച് ജനകീയ മുന്നണിക്ക് വേദിയൊരുക്കണമെന്ന നിലപാടാണ് നേതൃത്വം മുന്നോട്ടുവെക്കുന്നത്. തെരഞ്ഞെടുപ്പുകളിൽ സഖ്യം ഉണ്ടാക്കുന്നത് പാർട്ടി കോൺഗ്രസ് നിലപാടിന് അനുസരിച്ചാണെന്നിരിക്കെ ഫാഷിസ്റ്റ് പ്രവണതകളെ എതിർക്കാൻ ജനകീയ മുന്നണി എന്ന ആശയത്തെ തെരഞ്ഞെടുപ്പുമായി കൂട്ടിവായിക്കുന്നത് ശരിയല്ലെന്നും നേതാക്കൾ ചൂണ്ടിക്കട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.