ആഭ്യന്തര ഉപദേഷ്​ടാവ്​ : സി.പി.​െഎയിൽ വിമർശം

തിരുവനന്തപുരം: സംഘ്പരിവാർപ്രവർത്തകർക്ക് പരിശീലനം നൽകിയെന്ന് ആരോപണവിധേയനായ രമൺ ശ്രീവാസ്തവയെയാണ് മുഖ്യമന്ത്രി  ഉപദേഷ്ടാവായി നിയമിച്ചിരിക്കുന്നതെന്ന് സി.പി.െഎ സംസ്ഥാന നിർവാഹകസമിതിയിൽ വിമർശനം. മഹിജയുടെയുടെ  സമരത്തിലടക്കം  മുഖ്യമന്ത്രിയുടെ നിലപാടിെനതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്.  രമൺ ശ്രീവാസ്തവ ആർ.എസ്.എസ് അനുകൂലിയാണ്. അവർക്ക് പരിശീലനം നൽകിയെന്ന ആക്ഷേപം നിലനിൽക്കെ ഉപദേഷ്ടാവാക്കിയത് ശരിയല്ലെന്നും വിമർശനമുയർന്നു. 

മഹിജയും കുടുംബവും മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ സമരം ഒത്തുതീർപ്പാക്കാൻ കാനം രാജേന്ദ്രൻ പങ്കുവഹിച്ചില്ലെന്ന പിണറായിയുടെ പ്രസ്താവന അസ്ഥാനത്തായിപ്പോയി. ഒരു പ്രശ്നം പരിഹരിക്കപ്പെെട്ടന്നതാണ് പ്രധാനം. അത് തീർക്കാൻ ആര് ഇടപെട്ടു, ഇല്ല എന്നത് വിഷയമല്ല. പക്ഷേ, ധിറുതിയിൽ പത്രസമ്മേളനം വിളിച്ച മുഖ്യമന്ത്രി മറ്റാരും പ്രശ്നം പരിഹരിക്കാൻ ഇടപെട്ടില്ല, താനാണ് പരിഹരിച്ചതെന്നാണ് പറഞ്ഞതിനർഥമെന്ന് ചിലർ ചൂണ്ടിക്കാട്ടി. പൊലീസി​െൻറ പ്രവർത്തനത്തിെനതിരെ നാട്ടിൽ വലിയ വിമർശനമാണ് ഉയരുന്നത്. മാവോവാദികളുടെ വ്യാജ കൊലപാതകം മുതൽ മഹിജക്കും കുടുംബത്തിനുമെതിരെയുണ്ടായ പൊലീസ് അതിക്രമങ്ങൾ വരെ ഇതിന് ഉദാഹരണമാണ്.  മൂന്നാറിൽ സർക്കാർനയം ആ രീതിയിലാണ് നടപ്പാക്കേണ്ടത്. അതിന് വിരുദ്ധമായാണ് മന്ത്രി എം.എം. മണിയും എസ്. രാജേന്ദ്രൻ എം.എൽ.എയും പെരുമാറുന്നതെന്നും പാർട്ടി അഭിപ്രായപ്പെട്ടു.

Tags:    
News Summary - cpi against raman srivastavaa appointment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.