കോ​ൺ​ഗ്ര​സു​മാ​യി സ​ഹ​ക​രണം: സി.​പി.​െ​എ തീ​രു​മാ​ന​ത്തോ​ട്​ യോ​ജി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന്​ സി.​പി.​എം

തിരുവനന്തപുരം: ദേശീയതലത്തിൽ കോൺഗ്രസുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള സി.പി.െഎ തീരുമാനത്തോട് യോജിക്കാൻ കഴിയില്ലെന്ന് സി.പി.എം. വ്യാഴാഴ്ച അവസാനിച്ച രണ്ടു ദിവസത്തെ സംസ്ഥാന സമിതിയിൽ സി.പി.എം കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തലി​െൻറ റിപ്പോർട്ടിങ്ങിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.കൈയേറ്റം ഒഴിപ്പിക്കുന്നതിൽ ഇടുക്കി ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച തീരുമാനം പൂർണമായും നടപ്പാക്കുമെന്ന് സംസ്ഥാന സമിതിയിലെ ചർച്ചകൾക്ക് മറുപടി പറയവേ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു.  

മൂന്നാർ കൈയേറ്റം ഒഴിപ്പിക്കലി​െൻറ പേരിൽ സി.പി.െഎക്കെതിരെ വിമർശനങ്ങൾ ഒന്നും തന്നെ യോഗത്തിൽ ഉയർന്നില്ല. ദേശീയതലത്തിൽ വിശാല മതേതര ജനാധിപത്യ സഖ്യത്തിനായാണ് സി.പി.െഎ വാദിക്കുന്നത്. ഇത് കോൺഗ്രസ് കൂടി ഉൾെപ്പട്ടതാണ്. ഇതംഗീകരിക്കാൻ സി.പി.എമ്മിന് കഴിയില്ല. ഇടതുപക്ഷ പാർട്ടികളുടെ െഎക്യത്തിനാണ് സി.പി.എം ഉൗന്നൽ നൽകുന്നതെന്നും കേന്ദ്ര കമ്മിറ്റി വിലയിരുത്തുന്നു. വൻകിട കൈയേറ്റങ്ങളാണ് ഒഴിപ്പിക്കേണ്ടത്. എന്നാൽ, കഴിഞ്ഞ എൽ.ഡി.എഫ് േയാഗത്തിൽ ടാറ്റയുടെ ഭൂമി കൈയേറ്റം ഒഴിപ്പിക്കുന്നത് ചർച്ച ചെയ്തപ്പോൾ ചില നിയമ പ്രശ്നങ്ങൾ കാനം രാജേന്ദ്രൻ ചൂണ്ടിക്കാണിെച്ചന്നും കോടിയേരി പറഞ്ഞു.

1977 ജനുവരി ഒന്നിന് മുമ്പ് കുടിയേറിയവർക്ക് മുഴുവൻ തന്നെ പട്ടയം നൽകാനുള്ള നടപടികൾക്കാണ് പ്രാമുഖ്യം നൽകേണ്ടത്. ഇതിനായി 6000 ഹെക്ടർ ഭൂമി കെണ്ടത്തണം.ആദിവാസി ഭൂമിക്കാവശ്യമായ അനുബന്ധ രേഖകൾ നൽകണം. കൈയേറ്റം ഒഴിപ്പിക്കേണ്ടത് സംബന്ധിച്ച് എൽ.ഡി.എഫ് പ്രകടനപത്രികയിലുണ്ട്. അതു പ്രകാരമുള്ള നടപടികളാണ് നടത്തേണ്ടത്.കൈയേറ്റക്കാരുടെ പട്ടിക അതിന് തയാറാക്കണം. ഒഴിപ്പിക്കലിന് പൊലീസ് സഹായം തേടണം. പട്ടയം ലഭിക്കേണ്ടവർക്ക് അത് നൽകിക്കഴിഞ്ഞാൽ കൈയേറ്റക്കാരെ കണ്ടെത്താൻ കഴിയും. ഇടുക്കിയിൽ രണ്ടും മൂന്നും തലമുറ മുമ്പുള്ളവരുടെ പിൻതലമുറക്കാർ മതപരിവർത്തനം നടത്തിയാൽ അവർക്ക് ഭൂമിയിലുള്ള അവകാശം റവന്യൂ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നു. ഇതംഗീകരിക്കാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

ദേവികുളം സബ്കലക്ടറുടെ നേതൃത്വത്തിൽ പാപ്പാത്തിച്ചോലയിൽ കുരിശ് പൊളിച്ചതിലെ നടപടിക്രമങ്ങളെയും വിമർശിച്ചു. നിരോധനാജ്ഞ പ്രഖ്യാപിക്കാൻ സബ്കലക്ടർക്ക് അധികാരമുണ്ട്. എന്നാൽ അത് നടപ്പാക്കേണ്ട ഉത്തരവാദിത്തം പൊലീസിനാണ്. പൊലീസിനെ അത് അറിയിച്ചില്ല. രാത്രി 12നാണ് ദേവികുളം സബ്കലക്ടർ പ്രഖ്യാപിച്ചത്. രാവിലെ ഉറക്കമെഴുന്നേറ്റപ്പോൾ മാത്രമാണ് ജനങ്ങൾക്ക് ഇക്കാര്യം അറിയാൻ കഴിഞ്ഞതെന്നും ചൂണ്ടിക്കാട്ടി. മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കൽ സംബന്ധിച്ച വിഷയം ഇടുക്കി ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രനും യോഗത്തിൽ വിശദീകരിച്ചു.

Tags:    
News Summary - congress relation cpm against cpi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.