ന്യൂഡൽഹി: ദരിദ്രർ, കുടിയേറ്റ തൊഴിലാളികൾ, ചെറുകിട വ്യവസായങ്ങൾ, മധ്യവർഗക്കാർ എന്നിവരുടെ പ്രശ്നങ്ങൾ കേന്ദ്ര സർക്കാർ മുമ്പാകെ ഉയർത്താൻ ‘സംസാരിക്കൂ’ ഏകദിന ഓൺലൈൻ കാമ്പയിനുമായി കോൺഗ്രസ്. വ്യാഴാഴ്ച രാവിലെ 11 മുതൽ ഉച്ചക്ക് രണ്ടുവരെ നേതാക്കളും പ്രവർത്തകരും അനുഭാവികളും സമൂഹ മാധ്യമങ്ങൾ വഴി കാമ്പയിൻ സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് വക്താവ് അജയ് മാക്കൻ പറഞ്ഞു.
കുടിയേറ്റ തൊഴിലാളികൾ സുരക്ഷിതരായി വീട്ടിലെത്താൻ യാത്ര സൗകര്യമേർപ്പെടുത്തുക, ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ ദിനങ്ങൾ 200 ആയി ഉയർത്തുക, ദരിദ്രർക്ക് അടിയന്തര സഹായധനമായി 10,000 രൂപ അനുവദിക്കുക, ചെറുകിട വ്യവസായങ്ങൾക്ക് പ്രത്യേക പദ്ധതികൾ പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കാമ്പയിനിൽ ഉന്നയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.