ശ്രീനഗർ: ജമ്മു^കശ്മീരിലെ ലോക്സഭാ ഉപതെരഞ്ഞെടുപ്പുകളിൽ ഒറ്റക്കെട്ടായി മത്സരിക്കാൻ കോൺഗ്രസും നാഷനൽ കോൺഫറൻസും തീരുമാനിച്ചു. ഭരണസഖ്യമായ പി.ഡി.പി^ബി.ജെ.പി കൂട്ടുകെട്ടിനെ നേരിടാനാണ് ഒരുമിച്ച് മത്സരിക്കാനുള്ള തീരുമാനം. നാഷനൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുല്ല ശ്രീനഗർ മണ്ഡലത്തിലും ജമ്മു^കശ്മീർ കോൺഗ്രസ് അധ്യക്ഷൻ ഗുലാം അഹ്മദ് മിർ അനന്ത്നാഗിലും മത്സരിക്കും.
പി.ഡി.പി സ്ഥാപകൻ അന്തരിച്ച മുഫ്തി മുഹമ്മദ് സഇൗദിെൻറ മകൻ മുഫ്തി തസാദിഖ് ഹുസൈനാണ് അനന്ത്നാഗിൽ പി.ഡി.പി സ്ഥാനാർഥി. മുഖ്യമന്ത്രിയും സഹോദരിയുമായ മഹ്ബൂബ മുഫ്തി ഒഴിഞ്ഞതിനെത്തുടർന്നാണ് അനന്ത്നാഗിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കോൺഗ്രസ് വിട്ട് പി.ഡി.പിയിൽ എത്തിയ നസീർ അഹ്മദ് ഖാൻ ശ്രീനഗറിൽ മത്സരിക്കും. ഏപ്രിൽ ഒമ്പതിനാണ് ശ്രീനഗറിൽ വോെട്ടടുപ്പ്. അനന്ത്നാഗിലേത് ഏപ്രിൽ 12നും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.