Posted On
date_range Updated On
date_range 10 ചോദ്യങ്ങളുമായി കോൺഗ്രസ്
- രാഷ്ട്രപതി ഭരണം പിൻവലിച്ച് സർക്കാർ രൂപവത്കരിക്കാൻ ബി.ജെ.പി തീരുമാനിച്ചത ് എപ്പോൾ?
- മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ എത്ര ബി.ജെ.പി--എൻ.സി.പി എം.എൽ.എമാർ പിന്തുണക്കുന്നു?
- രാത്രി ഒരുമണിക്ക് എങ്ങനെയാണ് ഗവർണർ ബി.ജെ.പിക്കുള്ള പിന്തുണ പരിശോധിക്കുന്നത്?
- ഏതുസമയത്താണ് രാഷ്ട്രപതി ഭരണം നീക്കിയത്?
- ഏതു സമയത്താണ് കേന്ദ്രമന്ത്രിസഭ യോഗം ചേർന്നത്? ആെരാക്കെ പങ്കെടുത്തു? രാഷ്ട്രപതി ഭരണം നീക്കാൻ ശിപാർശ ചെയ്തപ്പോൾ സമയം എത്ര?
- രാഷ്ട്രപതി ഭരണം പിൻവലിക്കാനുള്ള കത്ത് ഗവർണർക്ക് മന്ത്രിസഭ നൽകിയപ്പോൾ സമയം എത്രയായിട്ടുണ്ടാവും?
- അത് സ്വീകരിച്ചതെപ്പോൾ?
- ദേവേന്ദ്ര ഫഡ്നാവിസിനെയും അജിത് പവാറിനെയും ഗവർണർ സത്യപ്രതിജ്ഞക്ക് ക്ഷണിച്ചത് എപ്പോൾ? സത്യപ്രതിജ്ഞ ചെയ്തത് എപ്പോൾ? ഒരു സ്വകാര്യ വാർത്ത ചാനൽ ഒഴികെ, ദൂരദർശൻ അടക്കം മറ്റൊരു മാധ്യമ സ്ഥാപനങ്ങളെയും മഹാരാഷ്ട്ര ചീഫ് ജസ്റ്റിസിനെയും ക്ഷണിക്കപ്പെടേണ്ട പൗരന്മാരെയും വിളിക്കാതിരുന്നത് എന്തുകൊണ്ട്?
- സത്യപ്രതിജ്ഞ ചെയ്യിച്ചതല്ലാതെ, സർക്കാർ രൂപവത്കരണത്തെക്കുറിച്ച് ഗവർണർ പറയാത്തത് എന്തുകൊണ്ട്?
- ഭൂരിപക്ഷം തെളിയിക്കാനുള്ള സമയപരിധി ഗവർണർ നിശ്ചയിക്കാത്തത് എന്തുകൊണ്ട്?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.