Posted On
date_range Updated On
date_range ചെങ്ങന്നൂര്‍: പത്രിക സമർപ്പണം ഇന്ന്
ചെങ്ങന്നൂര്‍: യു.ഡി.എഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാര്‍ തിങ്കളാഴ്ച രാവിലെ 11ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ ചെങ്ങന്നൂര്‍ ബഥേല്‍ കവലയില്‍നിന്ന് പ്രവര്‍ത്തകരോടും നേതാക്കളോടുമൊപ്പം നടന്ന് ആര്.ഡി.ഒ ഓഫിസിൽ എത്തിയാണ് പത്രിക സമര്‍പ്പിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് കെ.എന്‍. വിശ്വനാഥന്, ജനറല്‍ കണ്‍വീനര്‍ എബി കുര്യാക്കോസ് എന്നിവര്‍ പറഞ്ഞു.
ആം ആദ്മി പാർട്ടി സ്ഥാനാർഥി രാജീവ് പള്ളത്ത് തിങ്കളാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ 11ന് നഗരസഭ കാര്യാലയത്തിന് മുന്നിലുള്ള ഗാന്ധി പ്രതിമയിൽ മാല ചാർത്തി തുടങ്ങുന്ന റാലിക്ക് ശേഷമാകും പത്രിക നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.