മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് തുണയായത് സഖ്യ തന്ത്രവും കോണ്‍ഗ്രസിലെ ഉള്‍പ്പോരും

മുംബൈ: നോട്ട് പ്രതിസന്ധിയിലും മഹാരാഷ്ട്ര മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞൈടുപ്പില്‍ ചരിത്ര നേട്ടമുണ്ടാക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞത് പ്രാദേശിക പാര്‍ട്ടികളുമായുള്ള സഖ്യ തന്ത്രവും കോണ്‍ഗ്രസിലെ ഉള്‍പ്പോരും കാരണമെന്ന് വിലയിരുത്തല്‍. സംസ്ഥാനത്തെ 212 മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ 147 ഇടങ്ങളിലും 17 നഗര പഞ്ചായത്തുകളിലും ഞായറാഴ്ച നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ്, എന്‍.സി.പി ശക്തികേന്ദ്രങ്ങളില്‍ വിജയിച്ച് ബി.ജെ.പി-ശിവസേന സഖ്യം വന്‍ നേട്ടമുണ്ടാക്കിയത്. 

147 മുനിസിപ്പല്‍ കൗണ്‍സിലുകളിലെ 3,700ലേറെ സീറ്റുകളില്‍ 851 ബി.ജെ.പിയും 514 ശിവസേനയും നേടിയപ്പോള്‍ എന്‍.സി.പിക്ക് 638ഉം കോണ്‍ഗ്രസിന് 643ഉം ആണ് നേടാനായത്. 52 ഇടങ്ങളില്‍ കൗണ്‍സില്‍ പ്രസിഡന്‍റുമാരായി ബി.ജെ.പി സ്ഥാനാര്‍ഥികള്‍ നേരിട്ട് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2014 നിയമസഭാ തെരഞ്ഞെടുപ്പിനിടെ ഒഴിവാക്കിയ ശിവസേനയുമായുള്ള സഖ്യം പുന$സ്ഥാപിക്കാനായത് ബി.ജെ.പിക്ക് നേട്ടമായി. ഒപ്പം, പ്രാദേശിക സംഘടനകളെ ഒപ്പം നിര്‍ത്താനുമായി. ബി.ജെ.പിയുടെ കുതിപ്പിന് കൂട്ടുകെട്ട് കാരണമായെന്നാണ് ശിവസേന പ്രസിഡന്‍റ് ഫലപ്രഖ്യാപനശേഷം പ്രതികരിച്ചത്. സേന-ബി.ജെ.പി സഖ്യമായപ്പോള്‍ മറുഭാഗത്ത് എന്‍.സി.പിയും കോണ്‍ഗ്രസും കൂട്ടില്ലാതെ മത്സരിച്ചു. ഇത് ബി.ജെ.പിയുടെ നേട്ടത്തിന് പ്രധാന ഘടകമായെന്ന് വിലയിരുത്തപ്പെടുന്നു. കോണ്‍ഗ്രസിലാകട്ടെ ഉള്‍പ്പോര് സജീവമായിരുന്നു. മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍, നിലവിലെ പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖെ പാട്ടീല്‍, രാജേഷ് തോപ്പെ എന്നിവരുടെ തട്ടകങ്ങളില്‍ പരാജയമേറ്റുവാങ്ങിയത് കോണ്‍ഗ്രസിലെ ഉള്‍പ്പോരാണ് തുറന്നുകാട്ടിയത്. രാധാകൃഷ്ണ വിഖെ പാട്ടീലിനെ ഇടിച്ചുകാട്ടാന്‍ രാജേഷ് തോപ്പെ പക്ഷം കോണ്‍ഗ്രസ് വോട്ട് ശിവസേനക്ക് നല്‍കിയെന്ന് പാട്ടീല്‍ പക്ഷം തുറന്നടിച്ചു. നേതൃത്വത്തിന്‍െറ കഴിവുകേടാണ് തോല്‍വിക്ക് കാരണമെന്ന് കോണ്‍ഗ്രസ് നേതാവ് നാരായണ്‍ റാണെയും തുറന്നടിച്ചു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ചപറ്റി. 

അതിലേറെ നോട്ട് പ്രതിസന്ധി, സഹകരണ ബാങ്കുകള്‍ക്ക് നേരെയുള്ള നയം എന്നിവ ഫലപ്രദമായി ഉയര്‍ത്തിക്കാട്ടാന്‍ പാര്‍ട്ടിക്കായില്ളെന്നും വിലയിരുത്തപ്പെടുന്നു. വിദര്‍ഭയില്‍ കോണ്‍ഗ്രസിനെ ബി.ജെ.പി നിലംപരിശാക്കി. എന്നാല്‍, ശരത്പവാറിന്‍െറ മറാത്ത്വാഡയില്‍ എന്‍.സി.പിക്ക് പോറലേല്‍പിക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞില്ല. പശ്ചിമ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനും എന്‍.സി.പിക്കും ഒപ്പമത്തൊനേ ബി.ജെ.പിക്ക് കഴിഞ്ഞുള്ളൂ. വിദര്‍ഭ മേഖലയിലെ യവത്മാലിലുള്ള ഉമര്‍ഖേഡ് മുനിസിപ്പല്‍ കൗണ്‍സിലില്‍ എട്ടു സീറ്റ് നേടി ഹൈദരാബാദിലെ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ വലിയ ഒറ്റകക്ഷിയായത് ശ്രദ്ധേയമായി. ബുല്‍ധാന, ബീഡ് ജില്ലകളില്‍ രണ്ടു വീതവും നന്ദുര്‍ബാറില്‍ നാലും മജ്ലിസ് നേടിയിട്ടുണ്ട്.

സ്വതന്ത്രരെ മാത്രം തെരഞ്ഞെടുത്ത് ഖനാപുര്‍
മുംബൈ: മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികളെ തഴഞ്ഞ് വരള്‍ച്ചയും കാര്‍ഷിക പ്രതിസന്ധിയും നേരിടുന്ന മറാത്ത്വാഡയിലെ ഖനാപുര്‍ നിവാസികള്‍. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിലാണ് രാഷ്ട്രീയ പാര്‍ട്ടികളെ തള്ളി ജനം സ്വതന്ത്രര്‍ക്ക് വോട്ടു നല്‍കി ജയിപ്പിച്ചത്. 17 സീറ്റുകളുള്ള ഖനാപുര്‍ കൗണ്‍സിലില്‍ വോട്ടെണ്ണിയപ്പോള്‍ 17 ലും സ്വതന്ത്രര്‍. 89 ശതമാനമായിരുന്നു ഖനാപുരിലെ പോളിങ്. ഒരു വാര്‍ഡില്‍ രണ്ട് സ്വതന്ത്രര്‍ തുല്യവോട്ടു നേടിയത് നറുക്കെടുപ്പിനും വഴിവെച്ചു. കൗണ്‍സില്‍ അധ്യക്ഷനെ കണ്ടത്തൊന്‍ ഇവിടെ സ്വതന്ത്രര്‍ തമ്മില്‍ ധാരണയില്‍ എത്തണം.

Tags:    
News Summary - BJP wins big in Maharashtra council polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.