ജനരക്ഷായാത്രക്ക്​ ​െഎക്യദാർഢ്യം: എ.കെ.ജി ഭവനിലേക്ക്​ ബി.ജെ.പി മാർച്ച്​

ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിൽ ഡൽഹിയിലെ സി.പി.എം ആസ്ഥാനമായ എ.കെ.ജി ഭവനിലേക്ക് മാര്‍ച്ച് നടത്തി.

മുഖ്യമന്ത്രിയുടെ നാട്ടിലാണ്​ കേരളത്തിൽ ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടക്കുന്നതെന്ന്​ മാർച്ച്​ ഉദ്​ഘാടനം ചെയ്​ത്​ ബി.ജെ.പി അധ്യക്ഷൻ അമിത്​ ഷാ പറഞ്ഞു. പദയാത്ര ഉദ്​ഘാടനം ചെയ്​തുവെങ്കിലും പദയാത്രയിൽ അമിത്​ ഷാ പ​െങ്കടുത്തില്ല.

രാജശേഖരന്‍റെ ജനരക്ഷായാത്രക്ക്​ ഐകദാര്‍ഡ്യം പ്രഖ്യാപിച്ച്  ബി.ജെ.പി ഡൽഹി ഘടകമാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. കൊണാട്ട്പ്ലേസിലെ സെൻട്രൽ പാര്‍ക്കിൽ നിന്ന് മാര്‍ച്ച് തുടങ്ങിയത്​.  കുമ്മനത്തിന്‍റെ പദയാത്ര കഴിയുന്ന ഈ മാസം 17വരെ എ.കെ.ജി ഭവനിലേക്ക് മാര്‍ച്ച് നടത്താനാണ്​ അമിത് ഷായുടെ ആഹ്വാനം.

Tags:    
News Summary - BJP March to AKG Bhavan - Political News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.