കൊൽക്കത്ത: പശ്ചിമ ബംഗാളിൽ 23 സീറ്റെന്ന അതിശയ ലക്ഷ്യവുമായി രംഗത്തിറങ്ങിയ ബി.ജെ.പി, പാ ർട്ടിക്കുള്ളിലെ പടകൊണ്ട് വലയുന്നു. തഴക്കംചെന്ന നേതാക്കളും പ്രാദേശികവേരുകളുള് ളവരും തഴയപ്പെട്ടപ്പോൾ പാർട്ടി മാറിയെത്തിയവർക്കും പുതുമുഖങ്ങൾക്കും ടിക്കറ്റ് ന ൽകിയ നടപടിയാണ് പാളയത്തിൽ പട സൃഷ്ടിച്ചത്.
സംസ്ഥാനത്തെ 42 ൽ 40 സീറ്റുകളിൽ ബി. ജെ.പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. സി.പി.എം, കോൺഗ്രസ്, തൃണമുൽ എന്നിവയിൽ നിന്ന് മറുകണ്ടം ചാടിവന്ന 10 പേർക്കും 20 പുതുമുഖങ്ങൾക്കുമാണ് ടിക്കറ്റ് നൽകിയത്. ഇതേതുടർന്ന് സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ഉടലെടുത്തു.
ചിലയിടങ്ങളിൽ നേതാക്കൾ രാജിവെക്കുകയോ പ്രചാരണത്തിൽനിന്ന് വിട്ടുനിൽക്കുകയോ ചെയ്തിട്ടുണ്ട്. മൂന്നു പതിറ്റാണ്ടായി സംസ്ഥാനത്ത് പാർട്ടിയുടെ പ്രധാനികളിലൊരാളായ രാജ്കമൽ പഥക്ക് സീറ്റ് നിഷേധത്തിൽ പ്രതിഷേധിച്ച് രാജി സമർപ്പിച്ചിട്ടുണ്ട്. ടിക്കറ്റ് വിതരണത്തെ തുടർന്ന് ചിലയിടങ്ങളിൽ അസംതൃപ്തി ഉടലെടുത്തുവെന്നും എന്നാൽ എല്ലാവരും പാർട്ടി തീരുമാനം അംഗീകരിക്കുെമന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് പറഞ്ഞു.
അതേസമയം, അസംതൃപ്തി പാർട്ടിക്ക് പ്രശ്നം സൃഷ്ടിക്കുമെന്ന് ഒരു മുതിർന്ന ബി.ജെ.പി നേതാവ് അഭിപ്രായപ്പെട്ടു. മാൾഡയിൽ മുതിർന്ന നേതാക്കളെ തഴഞ്ഞ് പാർട്ടിമാറിയെത്തിയ ആൾക്ക് ടിക്കറ്റ് നൽകിയതും മേഖലയിൽ വൻ പ്രതിഷേധത്തിന് കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.