ആലപ്പുഴ: ന്യൂനപക്ഷ-പിന്നാക്ക വോട്ടുകൾ വലിയതോതിൽ നഷ്ടമായതാണ് സി.പി.എമ്മിന് അ രൂരിൽ അടിതെറ്റാൻ പ്രധാന കാരണമെന്ന് നിരീക്ഷണം. ഇക്കാര്യത്തിൽ വ്യക്തമായ ധാരണയുണ്ട െങ്കിലും ഏതെങ്കിലും വിധത്തിലുള്ള പരസ്യ അഭിപ്രായപ്രകടനങ്ങൾക്ക് മുതിരാൻ നേതാക്ക ൾ തയാറാവുന്നില്ല. എന്നാൽ, പരമ്പരാഗതമായി ലഭിച്ചിരുന്ന വോട്ടുകളിൽ ചോർച്ച സംഭവിച്ച ത് തെരഞ്ഞെടുപ്പ് അവലോകന യോഗങ്ങളിൽ തലനാരിഴ കീറി പരിശോധിക്കുമെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നത്. തീരദേശ മേഖലകളിൽ വോട്ട് കുറയാനിടയായത് പാർട്ടിയെ ഞെട്ടിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള ലത്തീൻ കത്തോലിക്ക വോട്ടുകൾ നഷ്ടമാകുമെന്ന് പാർട്ടി തീരെ പ്രതീക്ഷിച്ചില്ല.
പാർട്ടി ഇക്കാര്യം സമ്മതിക്കുന്നതിെൻറ സൂചനയാണ് മന്ത്രി ജി. സുധാകരൻ മാധ്യമങ്ങളോട് നടത്തിയ പ്രതികരണം.സ്ഥാനാർഥി നിർണയത്തിൽ പാകപ്പിഴയുണ്ടായെന്ന് സമ്മതിക്കാൻ പാർട്ടിക്ക് കഴിയില്ലെങ്കിലും വയലാർ വെടിവെപ്പ് നടത്തിയ പട്ടാളക്കാർക്ക് മനു സി. പുളിക്കലിെൻറ തറവാട്ടുവീട്ടിൽ വിരുന്നൊരുക്കിയെന്ന കോൺഗ്രസ് തൊടുത്തുവിട്ട ആരോപണം തിരിച്ചടിയായെന്ന് സമ്മതിക്കേണ്ടിവരും.
അരൂർ മണ്ഡലത്തിലെ ബഹുഭൂരിപക്ഷം ക്രൈസ്തവരും ലത്തീൻകാരാണ്. ചേർത്തല മണ്ഡലത്തിലെ വയലാർ സ്വദേശിയായ മനുവിന് അരൂരിൽ ആഴത്തിൽ പാർട്ടിബന്ധങ്ങൾ ഉണ്ടെങ്കിലും സാമുദായിക പിന്തുണ കുറവായിരുന്നു. ഇതിനാൽ ക്രൈസ്തവ വോട്ടുകളുടെ ധ്രുവീകരണത്തിന് വലിയ സാധ്യതയില്ലെന്ന് യു.ഡി.എഫ് തിരിച്ചറിഞ്ഞിരുന്നു. എന്നാൽ, ഈ യാഥാർഥ്യം ഉൾക്കൊള്ളാൻ സി.പി.എം അവസാന നിമിഷംവരെ തയാറായിരുന്നില്ല.
മണ്ഡലത്തിലെ മറ്റൊരു പ്രമുഖ ശക്തിയായ ധീവരരെ വിശ്വാസത്തിലെടുക്കാനും സി.പി.എമ്മിന് കഴിഞ്ഞില്ലെന്നതാണ് വാസ്തവം. എൽ.ഡി.എഫ് സ്ഥാനാർഥിപരിഗണന പട്ടികയിൽ അവസാന നിമിഷംവരെ ഉണ്ടായിരുന്ന മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ ഒഴിവാക്കപ്പെട്ടതിെൻറ അതൃപ്തി ധീവര വോട്ടർമാർക്കിടയിൽ നിലനിന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.