Posted On
date_range Updated On
date_range അഖിലേഷ്-കോണ്‍ഗ്രസ് സഖ്യത്തിന് സാധ്യതയേറി
ന്യൂഡല്‍ഹി: കുടുംബവഴക്ക് മൂത്ത് സമാജ്വാദി പാര്‍ട്ടി പിളരാന്‍ തയാറായി നില്‍ക്കുന്ന പശ്ചാത്തലത്തില്‍ അഖിലേഷ് വിഭാഗവുമായി സഖ്യമുണ്ടാക്കാനുള്ള സാധ്യതയില്‍ കണ്ണുവെച്ച് കോണ്‍ഗ്രസ്. രാഷ്ട്രീയ സമവാക്യങ്ങള്‍ അതിവേഗം മാറുന്ന യു.പി സാഹചര്യത്തില്‍, സമാജ്വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുമോ ഇല്ലയോ എന്ന് പറയാന്‍ ഇപ്പോള്‍ കഴിയില്ളെന്ന സമീപനമാണ് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വി പ്രകടിപ്പിച്ചത്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിപുലമായ മുന്നൊരുക്കം കോണ്‍ഗ്രസ് നടത്തുന്നുണ്ടെന്നും സിങ്വി കൂട്ടിച്ചേര്‍ത്തു. അഖിലേഷ് വിഭാഗവും കോണ്‍ഗ്രസുമായി സഖ്യമുണ്ടാകാന്‍ സാധ്യതയേറിയെന്നും പ്രചാരണത്തിന് പ്രിയങ്ക വാദ്രയും അഖിലേഷിന്‍െറ ഭാര്യ ഡിംപിള്‍ യാദവും ഒന്നിച്ചിറങ്ങുമെന്നും വാര്‍ത്തകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.