പ്രതിഷേധത്തിനിടയിലും സഭാനടപടകളുമായി സഹകരിക്കുമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തിൽ സഭയുടെ നടുത്തളത്തിൽ കുത്തിയിരിക്കുകയും നടപടികൾ നിർത്തിവെപ്പിക്കുകയും ചെയ്ത് പ്രതിഷേധം പ്രകടിപ്പിച്ച പ്രതിപക്ഷം സഭാനടപടികളുമായി സഹകരിക്കുമെന്ന് വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മറ്റ് പ്രതിപക്ഷ നേതാക്കളും മീഡിയ റൂമിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സ്വാശ്രയ വിഷയം കൈകാര്യം ചെയ്തതിൽ സർക്കാറിന് വൻവീഴ്ച സംഭവിച്ചുവെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. സാധാരണക്കാരുടെ കുട്ടികൾക്ക് മെഡിസിനും ബി.ഡി.എസിനും പഠിക്കാൻ കഴിയാത്ത സാഹചര്യമാണ് സർക്കാരിന്‍റെ നയം മൂലം ഉണ്ടായിട്ടുള്ളത്. നീറ്റ് മെറിറ്റ് പാലിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് അട്ടിമറിക്കപ്പെടുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി.

അനാവശ്യമായി പ്രശ്നങ്ങൾ സൃഷ്ടിച്ച് സഭാനടപടികൾ തടസപ്പെടുത്താൻ പ്രതിപക്ഷം ആഗ്രഹിക്കുന്നില്ല. എന്നാൽ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ സഭയിൽ ഉയർത്താതിരിക്കാൻ പ്രതിപക്ഷത്തിനാവില്ലെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.