ബി.ജെ.പി ദേശീയ കൗണ്‍സില്‍: ഒരുക്കം അന്തിമ ഘട്ടത്തില്‍

കോഴിക്കോട്: ബി.ജെ.പി ദേശീയ കൗണ്‍സിലിന്‍െറ നിയന്ത്രണം നേരിട്ട് ഏറ്റെടുക്കാന്‍ ദേശീയാധ്യക്ഷന്‍ അമിത് ഷാ വ്യാഴാഴ്ച കോഴിക്കോട്ടത്തെും. കരിപ്പൂരില്‍ രാവിലെ 11ന് വിമാനമിറങ്ങുന്ന ഇദ്ദേഹം, ദേശീയ നിര്‍വാഹക സമിതി യോഗം നടക്കുന്ന കടവ് റിസോര്‍ട്ടിലേക്കാണ് ആദ്യമത്തെുക. മൂന്നു ദിവസത്തെ ദേശീയ കൗണ്‍സില്‍ സമ്മേളനം പൂര്‍ത്തിയാക്കി ഈ മാസം 26നേ അദ്ദേഹം കോഴിക്കോട്ടുനിന്ന് മടങ്ങൂ. ദേശീയ കൗണ്‍സിലിന്‍െറ ഒരുക്കം അധ്യക്ഷന്‍ നേരിട്ട് അവലോകനം ചെയ്യും.

വിമാനത്താവളത്തില്‍ അമിത് ഷായെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരിക്കും. കരിപ്പൂരില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത ശേഷമേ കോഴിക്കോട്ടത്തെൂവെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഈ മാസം 23 മുതല്‍ 25 വരെ നടക്കുന്ന കൗണ്‍സില്‍ സമ്മേളനത്തിന് എല്ലാ ഒരുക്കവും പൂര്‍ത്തിയായി. 23ന് രാവിലെ ഒമ്പതോടെ കടവ് റിസോര്‍ട്ടില്‍ ദേശീയ നിര്‍വാഹക സമിതി യോഗമാണ് ആദ്യം തുടങ്ങുക. 24ന് 11.30ഓടെ നിര്‍വാഹക സമിതി യോഗം അവസാനിക്കും. വൈകീട്ട് നാലിന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. കരിപ്പൂരില്‍ ഉച്ചയോടെ എത്തുന്ന മോദി റോഡ് മാര്‍ഗമാണ് കടപ്പുറത്തെ വേദിയിലത്തെുക. പൊതുസമ്മേളനത്തിനുശേഷം തളി സാമൂതിരി സ്കൂളില്‍ നടക്കുന്ന ‘സ്മൃതിസദസ്സി’ല്‍ മോദി സംവദിക്കും. ജനസംഘം അധ്യക്ഷനായി ദീനദയാല്‍ ഉപാധ്യായ തെരഞ്ഞെടുക്കപ്പെട്ട 1967ലെ സമ്മേളനത്തില്‍ പങ്കെടുത്തവര്‍, അന്നത്തെ പാര്‍ട്ടി ഭാരവാഹികള്‍, സമ്മേളനം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവരാണ് സ്മൃതിസദസ്സില്‍ പങ്കെടുക്കുക.

25ന് രാവിലെ ഒമ്പതിന് സ്വപ്നനഗരിയില്‍ ദേശീയ കൗണ്‍സില്‍ സമ്മേളനം തുടങ്ങും. വൈകീട്ട് ദീനദയാല്‍ ഉപാധ്യായയുടെ ശതാബ്ദി ആഘോഷവും മോദി നിര്‍വഹിക്കും. സമ്മേളന പ്രതിനിധികള്‍ക്ക് താമസം ഉള്‍പ്പെടെ എല്ലാ സൗകര്യവും ഒരുക്കിയതായി സംഘാടകര്‍ പറഞ്ഞു. നെടുമ്പാശ്ശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കോയമ്പത്തൂര്‍, പാലക്കാട് റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ പ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.