ബാര്‍ കോഴ: അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ടിനെച്ചൊല്ലി കേരള കോണ്‍ഗ്രസില്‍ ഭിന്നത

കോട്ടയം: ബാര്‍ കോഴ വിവാദത്തില്‍ കെ.എം. മാണിക്കെതിരെ ഉന്നതതല ഗൂഢാലോചന നടന്നെന്ന പാര്‍ട്ടി അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ടിനെച്ചൊല്ലി കേരള കോണ്‍ഗ്രസില്‍ ഭിന്നത. പി.സി. ജോര്‍ജ്, കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, അടൂര്‍ പ്രകാശ്, ജോസഫ് വാഴക്കന്‍ എന്നിവര്‍ ചേര്‍ന്ന് മാണിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ഒരു വാര്‍ത്താ ചാനല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടാണ് പാര്‍ട്ടിയില്‍ പ്രതിസന്ധിക്കിടയാക്കിയത്.
ചെന്നിത്തലയടക്കമുള്ളവര്‍ നേതൃത്വം നല്‍കിയ ഗൂഢാലോചനയെക്കുറിച്ച് ഉമ്മന്‍ ചാണ്ടിക്ക് അറിയാമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

റിപ്പോര്‍ട്ടിനെ തള്ളി പാര്‍ട്ടി വൈസ് ചെയര്‍മാനും കേരള കോണ്‍ഗ്രസ് എം അന്വേഷണ കമീഷന്‍ ചെയര്‍മാനുമായിരുന്ന സി.എഫ്. തോമസ് രംഗത്തുവന്നതോടെ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പാര്‍ട്ടിയില്‍ ചേരിപ്പോര് രൂക്ഷമാകുകയാണ്. വിവാദ റിപ്പോര്‍ട്ട് താന്‍ തയാറാക്കിയതല്ളെന്നും ഇല്ലാത്ത റിപ്പോര്‍ട്ടിനെക്കുറിച്ച് എങ്ങനെ പ്രതികരിക്കുമെന്നും സി.എഫ്. തോമസ് ചോദിച്ചു. പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പല റിപ്പോര്‍ട്ടുകളും ഉണ്ടാകുമെന്നും പുറത്തുവന്ന റിപ്പോര്‍ട്ട് സ്വന്തം നിലയില്‍ തയാറാക്കിയതാകുമെന്നും ഇതേക്കുറിച്ച് ഒന്നും അറിയില്ളെന്നും കെ.എം. മാണിയും വ്യക്തമാക്കി. റിപ്പോര്‍ട്ട് തള്ളാനോ കൊള്ളാനോ അദ്ദേഹം തയാറായതുമില്ല. എന്നാല്‍, പരാമര്‍ശങ്ങള്‍ പൂര്‍ണമായും തള്ളി രമേശ് ചെന്നിത്തല രംഗത്തത്തെി.

നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താനും ബാര്‍ കോഴ വിവാദം പരിശോധിക്കാനും പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമീഷന്‍ മാസങ്ങള്‍ക്ക് മുമ്പ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശമുണ്ടെന്നും പലതവണ ചര്‍ച്ച ചെയ്ത റിപ്പോര്‍ട്ട് വിവാദം ഒഴിവാക്കാന്‍ രഹസ്യമായി സൂക്ഷിക്കുകയായിരുന്നുവെന്നും പ്രമുഖ നേതാക്കള്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.പുറത്തുവിടുന്നതിനെതിരെ പി.ജെ. ജോസഫ് ശക്തമായ നിലപാടെടുത്തതും കാരണമായെന്ന് മറ്റൊരു നേതാവ് പറഞ്ഞു. എന്നാല്‍, മാണിക്കുവേണ്ടി അദ്ദേഹത്തിന്‍െറ ബന്ധുവായ ഒരാളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് തയാറാക്കിയതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വെളിപ്പെടുത്തി.റിപ്പോര്‍ട്ടിലെ നിര്‍ദേശം ചരല്‍ക്കുന്നില്‍ ചര്‍ച്ച ചെയ്തിരുന്നുവെന്ന് പ്രമുഖ നേതാക്കള്‍ പറയുന്നു.ഇതേതുടര്‍ന്നാണ് പാര്‍ട്ടി യു.ഡി.എഫ് വിട്ടതെന്നും യു.ഡി.എഫില്‍ തുടരുന്നത് ഗുണകരമാകില്ളെന്ന് റിപ്പോര്‍ട്ടിലുണ്ടെന്നും ഇവര്‍ പറയുന്നു.നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് യു.ഡി.എഫ് വിടുന്നത് ഗുണകരമാകില്ളെന്നും തോല്‍വിയുണ്ടായാല്‍ പാപാഭാരം കേരള കോണ്‍ഗ്രസിന്‍െറ തലയില്‍ ചാരുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

 ജേക്കബ് തോമസ് സര്‍വിസില്‍ ഇരിക്കെ നടത്തിയ ചിലക്രമക്കേടുകളുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് എതിരെ നടപടിയെടുത്തതാണ് മാണിക്കെതിരായ നീക്കത്തിനു പിന്നിലെന്നും റിപ്പോര്‍ട്ട് പറയുന്നു. ചെന്നിത്തല പലപ്പോഴും ജേക്കബ് തോമസിന്‍െറ സഹായിയായി രംഗത്തുവന്നിരുന്നു. പിന്നീട് ഇരുവരും തെറ്റിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.