ബന്ധുനിയമനം: ആദ്യമേ മന്ത്രിയുടെ രാജി ആവശ്യപ്പെടേണ്ടതില്ളെന്ന് എ.ഐ.വൈ.എഫ്

തിരുവനന്തപുരം: ബന്ധുനിയമനത്തില്‍ ആദ്യമേ ചാടിക്കയറി മന്ത്രിയുടെ രാജി ആവശ്യപ്പെടേണ്ടതില്ളെന്ന് എ.ഐ.വൈ.എഫ് പുതിയ സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്തും പ്രസിഡന്‍റ് ആര്‍. സജിലാലും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മുന്‍ഭരണകാലത്ത് ഉമ്മന്‍ ചാണ്ടിയുടെയും കെ.എം. മാണിയുടെയും രാജി തുടക്കത്തില്‍ തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല. അഴിമതിക്കേസ് രൂക്ഷമായപ്പോള്‍ അവസാനഘട്ടത്തിലാണ് രാജി ആവശ്യപ്പെട്ടതെന്നും അവര്‍ പറഞ്ഞു.
നിയമനവിവാദം തികച്ചും ദൗര്‍ഭാഗ്യകരമായിപ്പോയി. കഴിഞ്ഞ യു.ഡി.എഫ് കാലത്തും ഇത്തരം സംഭവങ്ങള്‍ നടന്നെന്ന് പറഞ്ഞ് ന്യായീകരിക്കാന്‍ കഴിയില്ല. സംവരണവും യോഗ്യതയും മെറിറ്റും അര്‍ഹതയും പരിഗണിച്ച് ബോധ്യപ്പെട്ടശേഷമേ ഈ തസ്തികകളില്‍ നിയമനം നടത്താവൂ. പൊതുജനത്തിനുമുന്നില്‍ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ പ്രതിച്ഛായ മോശമാക്കുന്ന സാഹചര്യം ഉണ്ടാക്കരുത്. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രതയോടെ കൈകാര്യം ചെയ്യണം. കുറേക്കൂടി നന്മ നിറഞ്ഞ വഴിയിലൂടെ ജനങ്ങളെ നയിക്കാന്‍ ഈ സര്‍ക്കാര്‍ തയാറാവണമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.