ദിവാകരന്‍ നെടുമങ്ങാട്ട്, വി.എസ്. സുനില്‍ കുമാര്‍ തൃശൂരില്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നാല് വനിതകള്‍ ഉള്‍പ്പെടെ 12 പുതുമുഖങ്ങളെ അണിനിരത്തി സി.പി.ഐയുടെ 25 അംഗ സ്ഥാനാര്‍ഥി പട്ടിക. ഏറനാട്, മഞ്ചേരി മണ്ഡലങ്ങളിലേത് 31ന് പ്രഖ്യാപിക്കും.

രണ്ടുതവണ മത്സരിച്ച ഏഴ് എം.എല്‍.എമാരില്‍ ജില്ലാ കൗണ്‍സിലുകള്‍ നിര്‍ദേശിച്ച ആറുപേര്‍ പട്ടികയില്‍ ഇടം കണ്ടത്തെി. സി. ദിവാകരന്‍, വി. ശശി, ജി.എസ്. ജയലാല്‍, മുല്ലക്കര രത്നാകരന്‍, ചിറ്റയം ഗോപകുമാര്‍, പി. തിലോത്തമന്‍, ഇ.എസ്. ബിജിമോള്‍, വി.എസ്. സുനില്‍ കുമാര്‍, ഗീതാ ഗോപി, ഇ.കെ. വിജയന്‍, ഇ. ചന്ദ്രശേഖരന്‍, കെ.രാജു എന്നിവരാണ് മത്സരിക്കുന്ന സിറ്റിങ് എം.എല്‍.എമാര്‍. വൈക്കം എം.എല്‍.എ കെ. അജിത് ഒഴിവാക്കപ്പെട്ടു.

വി.എസ്. സുനില്‍ കുമാറും സി. ദിവാകരനും മണ്ഡലം മാറി. ഇവര്‍ക്കുപുറമെ, മുല്ലക്കര രത്നാകരന്‍, പി. തിലോത്തമന്‍, ഇ.എസ്. ബിജിമോള്‍, കെ.രാജു എന്നിവരാണ് ഇളവ് ലഭിച്ചവര്‍. മണ്ഡലം മാറ്റിയതിന്‍െറ പേരില്‍ നേതൃയോഗത്തില്‍ സുനില്‍കുമാര്‍ നടത്തിയ ആക്ഷേപത്തിന് അതേ സ്വരത്തില്‍ മറുപടിയും ലഭിച്ചു.

രണ്ടുതവണ മത്സരിച്ചവരെ ഒഴിവാക്കണമെന്ന മാനദണ്ഡം പാലിക്കണമായിരുന്നെന്നും കൗണ്‍സിലില്‍ അഭിപ്രായം ഉയര്‍ന്നു. കയ്പമംഗലത്തുനിന്ന് തൃശൂരിലേക്ക് മാറ്റിയതാണ് വി.എസ്. സുനില്‍കുമാറിനെ പ്രകോപിപ്പിച്ചത്. ഇതിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്നായിരുന്നു ആക്ഷേപം. സി.എന്‍. ജയദേവനും കെ. രാജനുമാണ് കാരണക്കാരെന്നും പറഞ്ഞു. എന്നാല്‍, മറുപടി പറഞ്ഞ ജയദേവന്‍ മണ്ഡലം കമ്മിറ്റിയും ജില്ലാ കൗണ്‍സിലും സുനിലിന്‍െറ സ്ഥാനാര്‍ഥിത്വത്തിന് എതിരായിരുന്നെന്ന് അറിയിച്ചു. താന്‍ സുനിലിനെ അവിടെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് ആവശ്യപ്പെട്ടത്. കഴിഞ്ഞ തവണയും എതിര്‍പ്പുണ്ടായിരുന്നു.

എതിര്‍പ്പിനെ അവഗണിക്കാനാവില്ളെന്നും ജയദേവന്‍ തുറന്നടിച്ചു. സി. ദിവാകരനെ നെടുമങ്ങാട്ട് സ്ഥാനാര്‍ഥിയാക്കണമെന്ന് സംസ്ഥാന കൗണ്‍സിലിലെ തിരുവനന്തപുരത്തുനിന്നുള്ളവര്‍ ആവശ്യപ്പെട്ടു. ദിവാകരന് ഇളവ് നല്‍കരുതെന്ന് ആവശ്യപ്പെട്ട കൊല്ലത്തുനിന്നുള്ള ഒരു വനിതാ അംഗവും അദ്ദേഹത്തിനുവേണ്ടി രംഗത്തുവന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.