30 സീറ്റില്‍ അവകാശമുന്നയിച്ച് സി.പി.ഐ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐ 30 സീറ്റില്‍ അവകാശവാദം ഉന്നയിച്ചു. സി.പി.എമ്മുമായി ബുധനാഴ്ച നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലാണ് സി.പി.ഐ 30 സീറ്റ് ആവശ്യപ്പെട്ടത്. എല്‍.ഡി.എഫിന് വിജയിക്കാന്‍ കഴിയുന്ന ഏക രാജ്യസഭാ സീറ്റിലുള്ള അവകാശവാദം സി.പി.ഐ ഉപേക്ഷിച്ച ചര്‍ച്ചയിലാണ് കൂടുതല്‍ സീറ്റിനായി  പിടിമുറുക്കിയത്.  കഴിഞ്ഞ തവണ 27 സീറ്റിലാണ് മത്സരിച്ചത്. ചര്‍ച്ചയില്‍ സി.പി.എമ്മിനെ പ്രതിനിധീകരിച്ച് കോടിയേരി ബാലകൃഷ്ണന്‍, പിണറായി വിജയന്‍, വൈക്കം വിശ്വന്‍ എന്നിവരും സി.പി.ഐയില്‍നിന്ന് കാനം രാജേന്ദ്രനും പന്ന്യന്‍ രവീന്ദ്രനും പങ്കെടുത്തു.
സീറ്റ് പങ്കുവെക്കല്‍, പുതുതായി സഹകരിക്കുന്ന കക്ഷികളുടെ കാര്യത്തില്‍ ധാരണയിലത്തൊനുള്ള പ്രാഥമിക ചര്‍ച്ചകള്‍ എന്നിവക്ക് എല്‍.ഡി.എഫ് യോഗം വ്യാഴാഴ്ച ചേരും . അതിനിടെ, ഏഴ് സീറ്റുകള്‍ വേണമെന്നഭ്യര്‍ഥിച്ച് കേരള കോണ്‍ഗ്രസ് സെക്കുലര്‍ ചെയര്‍മാന്‍ പി.സി. ജോര്‍ജ് സി.പി.എം, സി.പി.ഐ നേതാക്കളെ കണ്ടു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായി സീറ്റുകള്‍ വേണമെന്നാണ് ആവശ്യം. പൂഞ്ഞാര്‍ ഉള്‍പ്പെടെ മണ്ഡലങ്ങളിലാണ് അദ്ദേഹത്തിന്‍െറ കണ്ണ്. എല്‍.ഡി.എഫിനോട് സഹകരിക്കാന്‍ തയാറായ 10 കക്ഷികളെയും മുന്നണിയില്‍ എടുക്കുന്നതു സംബന്ധിച്ച തീരുമാനം തെരഞ്ഞെടുപ്പിനുശേഷം കൈക്കൊണ്ടാല്‍ മതിയെന്നും ജോര്‍ജ് സി.പി.എം, സി.പി.ഐ നേതാക്കളെ അറിയിച്ചു.

സീറ്റ് പങ്കുവെക്കല്‍ സംബന്ധിച്ച് ഒൗദ്യോഗിക ചര്‍ച്ച വ്യാഴാഴ്ചത്തെ എല്‍.ഡി.എഫില്‍ ആരംഭിക്കില്ളെന്നാണ് സൂചന. രാജ്യസഭാ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കലും തെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രാഥമിക ചര്‍ച്ചയുമാവും നടക്കുക. ഫ്രാന്‍സിസ് ജോര്‍ജ് അടക്കമുള്ളവരോട് സ്വീകരിക്കേണ്ട സമീപനവും പരിഗണനക്ക് വരും. രാവിലെ പ്രകടനപത്രിക തയാറാക്കുന്ന സമിതിയുടെ യോഗവും ചേരുന്നുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയങ്ങള്‍ക്ക് സി.പി.എം, സി.പി.ഐ പാര്‍ട്ടികളുടെ നേതൃയോഗം വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ ചേരുന്നുണ്ട്. ഇതിനുശേഷമാവും ഘടകകക്ഷികള്‍ തമ്മിലെ സീറ്റ് പങ്കുവെക്കല്‍ സംബന്ധിച്ച് ഒൗദ്യോഗിക ഉഭയകക്ഷി ചര്‍ച്ച ആരംഭിക്കുക. മുമ്പ് സി.പി.എമ്മിനെ പ്രതിനിധീകരിച്ച് പട്ടികജാതി വിഭാഗത്തില്‍നിന്ന് രാജ്യസഭാംഗമായിട്ടുള്ളത് കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന പി.കെ. കുഞ്ഞച്ചനാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.