ഹൈദരാബാദ്: ഇടതുമുന്നണിയുടെ ഭാഗമായി തുടരുമെങ്കിലും ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ഒരു ധാരണയുമില്ളെന്ന് സി.പി.ഐ. കോണ്‍ഗ്രസുമായി സി.പി.ഐ ചര്‍ച്ച നടത്തിയിട്ടില്ളെന്നും തങ്ങളുടെ അറിവില്‍ ഇടതുമുന്നണിയും കോണ്‍ഗ്രസും ധാരണയിലത്തെിയിട്ടില്ളെന്നും പാര്‍ട്ടി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിനുശേഷം ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഢി വ്യക്തമാക്കി. തൃണമൂലിനെതിരെ ഒന്നിച്ച് പോരാടാന്‍ കോണ്‍ഗ്രസുമായി ധാരണയിലത്തെിയതായുള്ള ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ ബോസിന്‍െറ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു റെഡ്ഢി. സി.പി.ഐ കോണ്‍ഗ്രസിനെ പിന്തുണക്കില്ല, തിരിച്ച് കോണ്‍ഗ്രസിന്‍െറ പിന്തുണ പാര്‍ട്ടിയും പ്രതീക്ഷിക്കുന്നില്ല.294 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ സി.പി.എം 116 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് കോണ്‍ഗ്രസുമായി ധാരണയിലത്തെിയിട്ടുണ്ടെന്നും ധാരണയും സഖ്യവും തുല്യമല്ളെന്നും ബോസ് പറഞ്ഞത്. കോണ്‍ഗ്രസുമായുള്ള ധാരണയെ സി.പി.ഐ അംഗീകരിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ഒരു സീറ്റിലും തങ്ങള്‍ കോണ്‍ഗ്രസിനെ പിന്തുണക്കില്ളെന്നും കോണ്‍ഗ്രസിന്‍െറ പിന്തുണ പ്രതീക്ഷിക്കുന്നില്ളെന്നും റെഡ്ഢി പറഞ്ഞു. ബംഗാളില്‍ 16 സീറ്റുകളിലാണ് സി.പി.ഐ മത്സരിക്കുന്നത്.
കേരളത്തില്‍ 29-30 മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ ദേശീയ എക്സിക്യൂട്ടീവ് തീരുമാനിച്ചു. തമിഴ്നാട്ടില്‍ 65 സീറ്റിലും അസമില്‍ 18 സീറ്റിലും മല്‍സരിക്കും. കേരളത്തില്‍ യു.ഡി.എഫിന്‍െറ മോശം പ്രതിച്ഛായ മൂലം എല്‍.ഡി.എഫിന് പ്രതീക്ഷയുണ്ടെന്നും ഇടതുമുന്നണിയിലെ സീറ്റുവിഭജനം ദിവസങ്ങള്‍ക്കകം പൂര്‍ത്തിയാകുമെന്നും റെഡ്ഢി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.