ജ്യോതിബസു പ്രധാനമന്ത്രിയായിരുന്നുവെങ്കില്‍ ഗുണകരമാകുമായിരുന്നെന്ന് സി.പി.ഐ

ഹൈദരാബാദ്: പരമ്പരാഗത ശക്തികേന്ദ്രങ്ങള്‍ക്ക് പുറത്ത് ഇടതുപക്ഷത്തിന്‍െറ സ്വാധീനം വര്‍ധിക്കുമായിരുന്നെന്ന് ഉറപ്പില്ളെങ്കിലും മുന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍ അത് ഗുണകരമാകുമായിരുന്നെന്ന് സി.പി.ഐ.
20 വര്‍ഷം മുമ്പ് കോണ്‍ഗ്രസിനും ബി.ജെ.പിക്കും ബദലായി ഒരു ഇടതുപക്ഷക്കാരന്‍ പ്രധാനമന്ത്രിയായിരുന്നുവെങ്കില്‍ അത് പശ്ചിമ ബംഗാള്‍, കേരളം, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ക്ക് പുറത്ത് ഇടതുപക്ഷത്തിന് കാലുറപ്പിക്കാന്‍ സഹായകമാകുമായിരുന്നുവെന്ന് സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി സുധാകര റെഡ്ഡി പറഞ്ഞു. ഇടതുപക്ഷ കക്ഷിക്കള്‍ക്ക്  ദേശീയ രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാനുള്ള ആദ്യത്തെ അവസരമാകുമായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി സ്ഥാനം സ്വീകരിക്കുന്നതിലൂടെ കോണ്‍ഗ്രസിനെ പോലുള്ള ബുര്‍ഷ്വാ പാര്‍ട്ടികളോട് കൈകോര്‍ക്കലാണെന്ന സി.പി.എം നിലപാടിനെതിരായിരുന്നു അക്കാലത്ത് സി.പി.ഐ. ഇന്ന് ബി.ജെ.പി സര്‍ക്കാറിന്‍െറ ജനവിരുദ്ധവും കോര്‍പറേറ്റുകള്‍ക്ക് അനുകൂലവുമായ നിലപാടുകള്‍മൂലം ജനങ്ങള്‍ പുതിയ മാര്‍ഗം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇടതുപക്ഷം ഈ വെല്ലുവിളി ഏറ്റെടുത്ത് പാര്‍ട്ടിയെ ശക്തമാക്കാന്‍ മുന്നോട്ടുവരണം. ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ ഇടതുപക്ഷത്തിന് മാത്രമേ ജനങ്ങള്‍ക്ക് ശരിയായ മാര്‍ഗം കാണിച്ചുകൊടുക്കാന്‍ കഴിയുകയുള്ളൂ എന്നാണ് സി.പി.ഐ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.