ബി.ജെ.പിക്ക് സ്വാധീനമുള്ള നാല് മണ്ഡലങ്ങള്‍ വേണമെന്ന് ബി.ഡി.ജെ.എസ്

നെടുമ്പാശ്ശേരി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തത്തെിയതുള്‍പ്പെടെ ബി.ജെ.പിക്ക് നിര്‍ണായക വോട്ടുകളുള്ള നാല് മണ്ഡലങ്ങള്‍ തങ്ങള്‍ക്കു കിട്ടിയേ പറ്റൂവെന്ന കടുത്തനിലപാട് വെള്ളാപ്പള്ളിയുടെ ബി.ഡി.ജെ.എസ് പാര്‍ട്ടി കൈക്കൊണ്ടു. ബി.ജെ.പിയുടെ പ്രമുഖരായ നേതാക്കളെ മത്സരിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുള്ള മണ്ഡലങ്ങളാണിവ. തുടര്‍ന്നാണ് ബി.ഡി.ജെ.എസുമായുള്ള ചര്‍ച്ച വഴിമുട്ടിയതെന്നറിയുന്നു.

ബി.ജെ.പിക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലങ്ങള്‍ വിട്ടുതന്നാല്‍ തങ്ങളുടെ സമുദായ വോട്ടുകള്‍ കൂടി ഉപയോഗപ്പെടുത്തി വിജയിക്കാന്‍ കഴിയുമെന്നതാണ് വെള്ളാപ്പള്ളിയുടെ കണക്കൂകൂട്ടല്‍. ബി.ജെ.പിക്ക് വേണ്ടത്ര വോട്ടുകളില്ലാത്തിടത്ത് പരാജയപ്പെടുന്നതിനു മാത്രമായി ഒരുകൂട്ടുകെട്ടിനോട് താല്‍പര്യമില്ളെന്ന കടുത്ത നിലപാടാണ് വെള്ളാപ്പള്ളി സ്വീകരിച്ചത്. തുടര്‍ന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ ഈ വിഷയം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ ശ്രദ്ധയില്‍പ്പെടുത്തി. ബി.ഡി.ജെ.എസിന് ഏതാനും സീറ്റുകള്‍ വിട്ടുകൊടുത്തായാലും ധാരണയുണ്ടാക്കണമെന്ന നിര്‍ദേശമാണ് നല്‍കിയിട്ടുള്ളതെന്നറിയുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.