തിരുവനന്തപുരം: നിലപാടുകളിലെ കാര്‍ക്കശ്യത്തേക്കാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മും സി.പി.ഐയും മുന്‍തൂക്കം നല്‍കുക വിജയസാധ്യതക്കാവും. സ്ഥാനാര്‍ഥിനിര്‍ണയത്തിലും മണ്ഡലം നിശ്ചയിക്കുന്നതിലുമെല്ലാം പ്രഥമ പരിഗണന വിജയസാധ്യതക്കാണ്. രണ്ടുതവണ തുടര്‍ച്ചയായി മത്സരിച്ച് വിജയിച്ചവരെ ഒഴിവാക്കണമെന്ന നിലപാട് അതേപടി നടപ്പാക്കുക ഇത്തവണയും എല്‍.ഡി.എഫിലെ ഈ മുഖ്യകക്ഷികള്‍ക്ക് കീറാമുട്ടിയാവും.
ഫെബ്രുവരി 24ലെ സംസ്ഥാന സെക്രട്ടേറിയറ്റിനും തുടര്‍ന്ന് സംസ്ഥാനസമിതിക്കും ശേഷമാവും സി.പി.എമ്മില്‍ ഒൗദ്യോഗികമായി സ്ഥാനാര്‍ഥിനിര്‍ണയചര്‍ച്ചകള്‍ ആരംഭിക്കുക. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും മത്സരരംഗത്തുണ്ടാകുമോയെന്നത് സംബന്ധിച്ച് പുറത്ത് നിലനില്‍ക്കുന്ന അഭ്യൂഹങ്ങള്‍ അതേതലത്തില്‍ തന്നെയാണ് പാര്‍ട്ടിക്കുള്ളിലും ഉള്ളത്. ഇവരുടെ കാര്യത്തില്‍ മാത്രമായ പ്രവചനാതീതത മാറ്റിനിര്‍ത്തിയാല്‍ വിജയസാധ്യതയാണ് മുഖ്യഘടകം. പ്രായാധിക്യം കാരണം ചിലരെ മാറ്റിനിര്‍ത്തുമ്പോള്‍ ജില്ലാ സെക്രട്ടറിപദത്തിലിരിക്കുന്നവരെ ഉള്‍പ്പെടെ മണ്ഡലങ്ങള്‍ പിടിക്കാന്‍ രംഗത്തിറക്കുന്നത് ആലോചിക്കുമെന്നാണ് സൂചന. പി.കെ. ഗുരുദാസനും കെ.കെ. ജയചന്ദ്രനുമാണ് മത്സരിക്കാന്‍ സാധ്യതയില്ലാത്ത പ്രമുഖര്‍.
കോലിയക്കോട് കൃഷ്ണന്‍ നായരും അനാരോഗ്യ ഭീഷണിയിലാണ്. സെക്രട്ടേറിയറ്റില്‍ നിന്നുള്ള ചില പ്രമുഖരും മാറിനില്‍ക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്. രണ്ട് പ്രാവശ്യം വിജയിച്ച എ.കെ. ബാലന്‍ മാറിനില്‍ക്കാന്‍ സ്വകാര്യമായി ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്.
തോമസ് ഐസക്കും എളമരം കരീമും ടേം പൂര്‍ത്തീകരിച്ചവരാണ്. എന്നാല്‍, ഈ മൂന്നുപേര്‍ക്കും മത്സരരംഗത്തിറങ്ങാന്‍ നേതൃത്വംതന്നെ ഇളവ് നല്‍കിയേക്കും. മാറിനില്‍ക്കേണ്ട മുതിര്‍ന്ന സംസ്ഥാനസമിതി അംഗങ്ങളായ എസ്. ശര്‍മ, ജി. സുധാകരന്‍, എം. ചന്ദ്രന്‍ എന്നിവരുടെ കാര്യത്തിലും നേതൃത്വത്തിന് രണ്ടുവട്ടം ചിന്തിക്കേണ്ടിവരും. ടി.എന്‍. സീമയെ തിരുവനന്തപുരത്ത് മത്സരിപ്പിച്ചേക്കും.
കേന്ദ്രനേതൃത്വത്തിലേക്ക് മാറിയ എം.എ. ബേബി ഇത്തവണ ഉണ്ടാവില്ല. വി. ശിവന്‍കുട്ടി, തൃക്കരിപ്പൂരിലെ കെ. കുഞ്ഞിരാമന്‍, പി. ഐഷാ പോറ്റി, കെ.കെ. ലതിക, സി.കെ. സദാശിവന്‍, എ. പ്രദീപ്കുമാര്‍, എ.എം. ആരിഫ്, കെ.എസ്. സലീഖ, എസ്. രാജേന്ദ്രന്‍, എം. ഹംസ, സാജുപോള്‍, വി. ചെന്താമരാക്ഷന്‍, ബി.ഡി. ദേവസി, സി. രവീന്ദ്രനാഥ്, വി. അബ്ദുല്‍ഖാദര്‍ എന്നിവരില്‍ ചിലര്‍ ഇത്തവണ രംഗത്തുണ്ടാവില്ളെന്നാണ് സൂചന. ജില്ലാ സെക്രട്ടറിമാരില്‍ കടകംപള്ളി സുരേന്ദ്രന്‍ (തിരുവനന്തപുരം), പി. രാജീവ് (എറണാകുളം), കെ. ബാലഗോപാല്‍ (കൊല്ലം) എന്നിവരുടെ പേരുകള്‍ സജീവമാണ്. മണ്ഡലം നിലനിര്‍ത്താന്‍ മറ്റാരെയും കണ്ടത്തൊന്‍ കഴിഞ്ഞില്ളെങ്കില്‍ കെ. രാധാകൃഷ്ണനും രാജു എബ്രഹാമും യഥാക്രമം ചേലക്കരയിലും റാന്നിയിലും നാലാംതവണയും രംഗത്തിറങ്ങും.
ഇടതുസ്വതന്ത്രരില്‍ കെ.ടി. ജലീലിനും പി.ടി.എ. റഹീമിനും പുറമേ ആര് എത്തുമെന്നതും ചര്‍ച്ചയാണ്. ശക്തിക്ഷയിച്ച് ശിഥിലമായ കേരള കോണ്‍ഗ്രസിന്‍െറ മണ്ഡലങ്ങളില്‍ സി.പി.എം നോട്ടമിട്ടതോടെ തിരുവനന്തപുരത്തടക്കം പുതിയ ആളെ കണ്ടെത്തേണ്ടിവരും.സി.പി.എമ്മിനെ അപേക്ഷിച്ച് രണ്ടുതവണയെന്ന വ്യവസ്ഥ കര്‍ശനമായി നടപ്പാക്കുന്ന പാര്‍ട്ടിയാണെങ്കിലും ഇത്തവണ സി.പി.ഐയും ഇളവുകള്‍ അനുവദിക്കുമെന്നാണ് സൂചന. അതേസമയം, പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായ സി. ദിവാകരന്‍ മത്സര രംഗത്തുണ്ടാകുമോയെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
സ്ഥാനാര്‍ഥിത്വവിഷയത്തില്‍ ഏറ്റുവാങ്ങിയ അച്ചടക്കനടപടി കഴിഞ്ഞെങ്കിലും അഭ്യൂഹങ്ങള്‍ ശക്തമാണ്. കേന്ദ്രനേതൃത്വത്തിലേക്ക് പോയ ബിനോയ് വിശ്വം ഉണ്ടാകില്ല. എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ കെ.പി. രാജേന്ദ്രന്‍ ഇത്തവണയും മത്സരിക്കാനിടയില്ല. എന്നാല്‍, രണ്ട് തവണ പൂര്‍ത്തിയാക്കിയ മുല്ലക്കര രത്നാകരന്‍, വി.എസ്. സുനില്‍കുമാര്‍, പി. തിലോത്തമന്‍, ഇ.എസ്. ബിജിമോള്‍, കെ. രാജു, കെ. അജിത് എന്നിവരില്‍ ചിലര്‍ക്ക് പരിചയസമ്പന്നതയുടെ ബലത്തില്‍ വീണ്ടും അങ്കത്തിനിറങ്ങാന്‍ നേതൃത്വം അനുമതി നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.