ഗുരുവിനെ മുത്തമിട്ടും വണങ്ങിയും സമുദായം പിടിക്കാന്‍ മോദി

തിരുവനന്തപുരം: സമുദായ സംഘടനയുടെയും ആത്മീയ കേന്ദ്രത്തിന്‍െറയും ഇടങ്ങളില്‍ ഗുരുവിനെ മുത്തമിട്ടും വണങ്ങിയും സമുദായം പിടിക്കാന്‍ നരേന്ദ്ര മോദി. എസ്.എന്‍.ഡി.പി യോഗവും എസ്.എന്‍ ട്രസ്റ്റും സംഘടിപ്പിച്ച ആര്‍.ശങ്കര്‍ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ ക്ഷണിച്ചും ശ്രീനാരായണ സമാധിയായ ശിവഗിരിയില്‍ ക്ഷണിക്കാതെയുമാണ് അദ്ദേഹമത്തെി സംസ്ഥാനത്തെ പുതിയ രാഷ്ട്രീയ പരീക്ഷണത്തിന് ശക്തി പകര്‍ന്നത്.
 ഫലത്തില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ സമത്വ മുന്നേറ്റ യാത്രയുടെ സമാപ്തി കൂടിയായിരുന്നു ഈ സന്ദര്‍ശനങ്ങള്‍. പ്രതിമാ അനാച്ഛാദന ചടങ്ങില്‍ യോഗം പ്രസിഡന്‍റ് ഡോ.എം.എന്‍. സോമന്‍ സമ്മാനിച്ച ഗുരുശില്‍പത്തില്‍ മുത്തമിട്ട മോദി, ശിവഗിരിയില്‍ ഗുരുസമാധിയില്‍ വണങ്ങിയാണ് ആദരവ് പ്രകടിപ്പിച്ചത്.
എസ്.എന്‍.ഡി.പി യോഗത്തിലൂടെ സംഘ്പരിവാര്‍ ലക്ഷ്യമിടുന്ന പിന്നാക്ക രാഷ്ട്രീയവും ശ്രീനാരായണ ദര്‍ശനത്തെ ഹിന്ദുത്വവുമായി കൂട്ടിക്കെട്ടുന്ന തന്ത്രത്തിലൂന്നിയുള്ളതുമായിരുന്നു മോദിയുടെ പരാമര്‍ശങ്ങള്‍. കൊല്ലത്ത്  പ്രതിമാ അനാച്ഛാദന ചടങ്ങില്‍ ശങ്കറിന്‍െറ ജനസംഘം ബന്ധവും അദ്ദേഹത്തിന്‍െറ ഹിന്ദുമഹാമണ്ഡലവും തന്‍െറ പിന്നാക്ക സ്വത്വവും ഉദ്ധരിച്ചായിരുന്നു പ്രസംഗം.
ആര്‍.എസ്.എസുമായി ബന്ധപ്പെടുത്തി വന്ന പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന്‍െറ മകനും മകളും തിരുവനന്തപുരത്ത് കെ.പി.സി.സി സംഘടിപ്പിച്ച പ്രാര്‍ഥനാ ചടങ്ങില്‍ പങ്കെടുക്കവെ തന്നെയായിരുന്നു ശങ്കറിന്‍െറ ഹിന്ദുത്വം മോദി ആവര്‍ത്തിച്ചത്. എന്‍.എസ്.എസ് നേതാവ് മന്നത്തു പത്മനാഭനുമായി ചേര്‍ന്ന് ശങ്കര്‍ രൂപവത്കരിച്ച ഹിന്ദു മഹാമണ്ഡലം പരാജയപ്പെട്ടതിനത്തെുടര്‍ന്ന് അദ്ദേഹം അതില്‍നിന്ന് പിന്മാറുകയും തുടര്‍ന്ന്  മതേതരത്വത്തിലൂന്നിയ ഗുരുദര്‍ശനത്തില്‍ കേന്ദ്രീകരിക്കുകയും ചെയ്തു. പരാജയപ്പെട്ട ഈ പരീക്ഷണമാണ് ശങ്കറെ സംഘ്പരിവാറുമായി ബന്ധപ്പെടുത്താന്‍ ഇപ്പോള്‍ ഉപയോഗപ്പെടുത്തുന്നത്.
നെഹ്റു മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ദാര്‍ പട്ടേലിനെ ഏറ്റെടുത്ത അതേ തന്ത്രമാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്‍റുമായിരുന്ന ആര്‍.ശങ്കറുടെ കാര്യത്തില്‍ സംഘ്പരിവാര്‍ ഉപയോഗിക്കുന്നതും. തന്‍െറ വ്യക്തി താല്‍പര്യങ്ങള്‍ക്കുവേണ്ടി ഈ ചരിത്ര നിഷേധത്തിന് മൗനത്തിലൂടെ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കൂട്ടുനില്‍ക്കുകയും ചെയ്യുന്നു. മുമ്പ് വാജ്പേയി പ്രധാനമന്ത്രിയായിരിക്കെയും വെള്ളാപ്പള്ളി ബി.ജെ.പിയുമായി ബന്ധത്തിന് ശ്രമിക്കുകയും ഭരണം പോയതോടെ അത് ഉപേക്ഷിക്കുകയുമായിരുന്നു.
മോദിയുടെ പ്രസംഗ പരിഭാഷ സംസ്ഥാന പ്രസിഡന്‍റ് വി.മുരളീധരന്‍ നടത്തിയതിലൂടെ പ്രതിമാ അനാച്ഛാദന ചടങ്ങ് പൂര്‍ണമായും ബി.ജെ.പി പരിപാടിയായി മാറുകയും ചെയ്തു. ശിവഗിരിയിലും അദ്ദേഹം തന്നെയായിരുന്നു പരിഭാഷകന്‍. ഈ മാസാവസാനം നടക്കുന്ന ശിവഗിരി തീര്‍ഥാടനം ഉദ്ഘാടനം ചെയ്യുന്നത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ്. ഈ സാഹചര്യത്തില്‍ക്കൂടിയാണ് ക്ഷണിച്ചിട്ടില്ളെന്ന് ശ്രീനാരായണ ധര്‍മസംഘം ജനറല്‍ സെക്രട്ടറി പരസ്യമായിത്തന്നെ വ്യക്തമാക്കിയിട്ടും മോദി ശിവഗിരിയിലത്തെിയതെന്നതും ശ്രദ്ധേയമാണ്.
ശങ്കര്‍ പ്രതിമാ അനാച്ഛാദനത്തിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ക്ഷണിച്ച ശേഷം വിലക്കിയ വെള്ളാപ്പള്ളി നടേശന് ശിവഗിരിയില്‍ പ്രധാനമന്ത്രിയോടൊപ്പം പ്രവേശമില്ലായിരുന്നു എന്നത് മറ്റൊരു കൗതുകം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.